ഗംഭീര ഫീച്ചറുകളുമായി ഒരു സ്റ്റൈലിഷ് സ്മാർട്ട് ഫോൺ; ഒപ്പോ എ12
3D ഡയമണ്ട് ബ്ലേസ് ഡിസൈനിൽ വരുന്ന ഫോൺ നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്
മുൻനിര സ്മാർട്ട് ഫോൺ വിതരണ കമ്പനിയായ ഒപ്പോ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഒപ്പോ എ സീരിസിലെ ഒപ്പോ എ12 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത്. ആകർഷകമായ വിവിധ ഓഫറുകളോടെ എത്തുന്ന ഫോണിന്റെ വില്പന ജൂൺ 10ന് ആരംഭിച്ചു.
ആകർഷകമായ ഡിസൈൻ
മനോഹരമായ ഡിസൈൻ എന്നതാണ് മറ്റ് ഫോണുകളിൽ നിന്ന് ഒപ്പോ എ12 നെ വേറിട്ട് നിർത്തുന്നത്. 6.22 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. ഡിസ്പ്ലേയിൽ അടങ്ങിയിട്ടുള്ള ബ്ലൂലൈറ്റ് ഫിൽറ്റർ ഉപയോക്താവിന്റെ കണ്ണുകളുടെ സമ്മർദ്ദം കുറച്ച് കാഴ്ചയെ സംരക്ഷിക്കുന്നു.165 ഗ്രാം ഭാരമാണുള്ളത്. 8.33 മില്ലിമീറ്റർ വീതിയുള്ള ഒപ്പോ എ12 ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. 3D ഡയമണ്ട് ബ്ലേസ് ഡിസൈനിൽ വരുന്ന ഫോൺ നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. മികച്ച ഡിസൈൻ തന്നെയാണ് ഈ ഫോണിന്റെ ആകർഷ ഘടകം
സ്റ്റോറേജും ബാറ്ററിയും
ഒരു ഹൈടെക് സ്മാർട്ട്‌ഫോണിന്റെ ചാർജ് ഒരു ദിവസം പോലും നീണ്ടുനിൽക്കുന്നില്ലാ എന്നാണ് പലരുടെയും പരാതി. ഇവിടെയാണ് മികച്ച ബാറ്ററി ലൈഫുമായി ഒപ്പോ എ12 എത്തുന്നത്. 4230mAh ബാറ്ററിയാണ് പുതിയ ഒപ്പോ എ12നുള്ളത്. വീഡിയോകൾ എട്ടു മണിക്കൂർ വരെ തുടർച്ചയായി കാണാൻ ഇത് സഹായിക്കും. അതുകൊണ്ട് തന്നെ പാട്ടുകൾ കേൾക്കാനോ ഗെയിമുകൾ കളിക്കാനോ പ്രിയപ്പെട്ടവരോട് സംസാരിക്കാനോ കൂടുതൽ സമയം ചെലവഴിക്കാം. മികച്ച ഗെയിമിങ് പെർഫോമൻസ് ആണ് ഇത് കാഴ്ചവെക്കുന്നത്. 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 9,990 രൂപയും കൂടാതെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 11,490 രൂപയും ആണ് വില വരുന്നത്.
ക്യാമറ
ഒപ്പോ എ12 സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്.13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു. 6x സൂമും ബർസ്റ്റ് മോഡും ഫോണിൽ ലഭ്യമാണ്. പിക്സൽസ് ഗ്രേഡ് കളർ മാപ്പിംഗ് അൽഗോരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇതിലെ ഡിജിറ്റൽ കളർ മോഡ് വെളിച്ചം കുറവുള്ളപ്പോഴും വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു.
സുരക്ഷ ഉറപ്പാക്കുന്നു
മികച്ച സുരക്ഷ ഉറപ്പാക്കുന്നു എന്നതും ഒപ്പോ എ12ന്റെ പ്രത്യേകതയാണ്. വളരെ വേഗത്തിൽ ഫോൺ തുറക്കുവാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഫേസ് ഐഡി ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ ഈ ഫോണിലുണ്ട്. ഈ ഫോണിന് പിന്നിലെ പാനലിലുള്ള വിരലടയാളം സ്കാൻ ചെയ്യുന്നതിനുള്ള സൗകര്യം കാര്യങ്ങൾക്ക് വേഗത കൂട്ടുന്നു.
മികച്ച ഓഫർ
ആകർഷകമായ ഓഫറുകളോടെയാണ് ഒപ്പോ എ12 അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ 21ന് മുമ്പായി ഫോൺ വാങ്ങുന്നവർക്ക് ആറുമാസത്തെ അധിക വാറണ്ടി ലഭിക്കുന്നതാണ്. ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് EMIയോ ഫെഡറൽ ബാങ്കിന്റെ ഡെബിറ്റ് കാർഡ് EMIയോ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുന്നവർക്ക് വിലയുടെ 5% തുക ക്യാഷ്ബാക്കായി ലഭിക്കും. കൂടാതെ ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡ് EMIയുടെ മേൽ 6 മാസം വരെ പലിശയും ഈടാക്കില്ല. ബജാജ് ഫിൻസർവ്, IDFC ഫസ്റ്റ് ബാങ്ക്, HDB ഫൈനാൻഷ്യൽ സർവീസസ്, ICICI ബാങ്ക് എന്നിവരും ആകർഷകമായ വിവിധ ഓഫറുകൾ മുന്നോട്ടുവെക്കുന്നു. ജൂൺ 10 മുതൽ വിൽപ്പനയ്‌ക്കെത്തിയ ഒപ്പോ എ12 ഇപ്പോൾ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ലഭ്യമാണ്.