OnePlus Nord CE 2 5G : ഉടന്‍ വിപണിയില്‍ എത്തും; വിലയും പ്രത്യേകതകളും അറിയാം

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് ഈ ഫോണിന് ഉള്ളത്. സ്ക്രീന്‍ റീഫ്രഷ് റൈറ്റ് 90 Hz ആയിരിക്കും

OnePlus Nord CE 2 5G Price Specifications Tipped Ahead of Launch

ണ്‍പ്ലസ് നോര്‍ഡ് സിഇ 2 5ജി വരുന്ന ഫെബ്രുവരി 17 ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയായി തന്നെ ഫോണിന്‍റെ വിലയും പ്രത്യേകതകളും അടക്കം പുറത്തുവന്നിട്ടുണ്ട്. 25,000 രൂപയ്ക്ക് താഴെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളില്‍ നോര്‍ഡ് സിഇ 2 5ജി എത്തുമെന്നാണ് വിവരം. ടിപ്പ്സ്റ്റെറായ അഭിഷേക് യാദവ് ആണ് ഫോണിന്‍റെ വില വിവരങ്ങള്‍ പുറത്തുവിട്ടത്.

6ജിബി റാം+ 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പും, 8ജിബി റാം+ 128ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പുമാണ് ഈ ഫോണിന് ഉണ്ടാകുക. ഇതിന് യഥാക്രമം 23,999 രൂപ, 24,999 രൂപ വിലവരും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. 

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് ഈ ഫോണിന് ഉള്ളത്. സ്ക്രീന്‍ റീഫ്രഷ് റൈറ്റ് 90 Hz ആയിരിക്കും. എച്ച്ഡിആര്‍ 10+ സപ്പോര്‍ട്ടും ഈ സ്ക്രീന്‍ നല്‍കും. മീഡിയടെക് ഡൈമന്‍സിറ്റി 900 എസ്ഒസി ചിപ്പാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയ്ഡ് 11ലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് സൂചന. 

ട്രിപ്പില്‍ ക്യാമറ സെറ്റപ്പായിരിക്കും ഈ ഫോണിന് ഉണ്ടാകുക. അതില്‍ തന്നെ 64ജിബി പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രവൈഡ് ലെന്‍സ്, 2 എംപി ലെന്‍സ് എന്നിവ ഉണ്ടാകും. 16 എംപിയായിരിക്കും സെല്‍ഫി ക്യാമറ എന്ന് പ്രതീക്ഷിക്കുന്നു. 128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പ് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബിവരെ വര്‍ദ്ധിപ്പിക്കാം. ബഹാമസ് ബ്ലൂ, ഗ്രേ മിറര്‍ കളറുകളില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

Latest Videos
Follow Us:
Download App:
  • android
  • ios