എല്‍ജിയുടെ കെ12പ്ലസ് വിപണിയിലേക്ക്; മികച്ച വില

എഐ ക്യാമറ, മീഡിയാ ടെക്ക് ഹീലിയോ പി 22 പ്രൊസസര്‍ എന്നിവയുമായാണ് ഫോണ്‍ എത്തുന്നത്. 16 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്

LG K12+ smartphone with military grade durability launched

ബ്രസീലിയ: എല്‍ജിയുടെ  കെ12പ്ലസ് അവതരിപ്പിച്ചു. ബ്രസീലില്‍ അവതരിപ്പിച്ച ഫോണിന് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 21,200 രൂപ വരും. നിലവില്‍ ബ്രസീലില്‍ മാത്രമാണ് കെ12 പ്ലസ് വില്‍പ്പന ആരംഭിക്കുക. കഴിഞ്ഞ മാസം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കെ40 എന്ന മോഡലിന്‍റെ പുതിയ പതിപ്പാണ് ഇത്.

എഐ ക്യാമറ, മീഡിയാ ടെക്ക് ഹീലിയോ പി 22 പ്രൊസസര്‍ എന്നിവയുമായാണ് ഫോണ്‍ എത്തുന്നത്. 16 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ഫോണിന് പിന്നിലായി ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഉണ്ട്. പ്രത്യേകം ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടനും ഉണ്ട്. ഡിടിഎച്ച്:എക്സ് ത്രീഡി സറൗണ്ട് സൗണ്ട് സൗകര്യവും കെ 12 പ്ലസിലുണ്ട്.

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. രണ്ട് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാനാവും. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓഎസ് ആണ് ഫോണില്‍. കറുപ്പ്, പ്ലാറ്റിന്‍ ഗ്രേ, ബ്ലാക്ക്, മോറോക്കന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios