ഐഫോണ്‍ 12 വിറ്റ് ആപ്പിള്‍ ആപ്പിളിന് ബഹുത് ഹാപ്പി; കാരണം ഇത്.!

യുഎസിന് പുറത്ത്, ജപ്പാന്‍, ചൈന തുടങ്ങിയ വിപണികളില്‍ ഐഫോണ്‍ 12 മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് വിപണികളിലും ലഭ്യമായ മറ്റ് 5 ജി ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉപയോക്താക്കള്‍ മറ്റേതൊരു ഫോണിനേക്കാളും ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവ തിരഞ്ഞെടുത്തു. 

iPhone 12 becomes world's best-selling 5G device within two weeks from launch

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 5 ജി സ്മാര്‍ട്ട്ഫോണായി ഐഫോണ്‍ 12 മാറി. പാന്‍ഡെമിക് തടസ്സങ്ങളെ മറികടന്നാണ് ഈ മുന്നേറ്റം. പ്രതീക്ഷിച്ചതിലും വൈകി ആരംഭിച്ച ആദ്യത്തെ 5 ജി ഐഫോണ്‍ സീരീസ്, സാംസങ്, വണ്‍പ്ലസ്, വാവേ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ആദ്യകാല 5 ജി സ്മാര്‍ട്ട്ഫോണുകളെ മറികടന്നു. രണ്ടാം സ്ഥാനത്ത് ഐഫോണ്‍ 12 പ്രോയാണ്, രണ്ട് ഐഫോണ്‍ മോഡലുകളും ചാര്‍ട്ടിലെ ആദ്യ രണ്ട് റാങ്കുകളിലെത്തിയതോടെ ആപ്പിള്‍ ബഹുത്ത് ഹാപ്പിയായി. മൂന്നാം സ്ഥാനത്ത് സാംസങ് ഗ്യാലക്സി നോട്ട് 20 അള്‍ട്രാ 5 ജി-യാണ്.

ഐഫോണ്‍ 12 ന്റെ ആരംഭം ഒരു മാസം വൈകിയെങ്കിലും ആപ്പിളിനെ മികച്ച 5 ജി സ്മാര്‍ട്ട്ഫോണ്‍ വെണ്ടര്‍ ആക്കി. ഐഫോണ്‍ 12 നെ സംബന്ധിച്ചിടത്തോളം ഈ നേട്ടം ശ്രദ്ധേയമാണ്. ആപ്പിളിന്റെ ഐഫോണ്‍ 12 സീരീസ് വില്‍പ്പന പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കുമെന്ന് കഴിഞ്ഞ മാസം പറഞ്ഞ ആപ്പിള്‍ അനലിസ്റ്റ് മിംഗ്-ചി കുവോ പ്രവചിച്ചിരുന്നു. ആവശ്യാനുസരണം ഐഫോണ്‍ യൂണിറ്റുകള്‍ എത്തിക്കാന്‍ ആപ്പിളിന് കഴിഞ്ഞതാണ് ഈ വിജയത്തിനു പിന്നില്‍. യുഎസിലടക്കം വിവിധ കാരിയറുകള്‍ പരിധിയില്ലാത്ത പ്ലാനുകളാണ് ഐഫോണ്‍ 12 നു വാഗ്ദാനം ചെയ്യുന്നത്. ഇത് ഉപഭോക്താക്കളെ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആകര്‍ഷകമാക്കി. വെരിസോണ്‍ ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ ഐഫോണ്‍ 12 ന്റെ എംഎം വേവ് പതിപ്പ് പുറത്തിറക്കി. ഇത് യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ലഭ്യമായ സാധാരണ സബ് -6 ജിഗാഹെര്‍ട്‌സ് പതിപ്പുകളേക്കാള്‍ ഉയര്‍ന്ന വേഗത വാഗ്ദാനം ചെയ്യുന്നു.

യുഎസിന് പുറത്ത്, ജപ്പാന്‍, ചൈന തുടങ്ങിയ വിപണികളില്‍ ഐഫോണ്‍ 12 മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് വിപണികളിലും ലഭ്യമായ മറ്റ് 5 ജി ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉപയോക്താക്കള്‍ മറ്റേതൊരു ഫോണിനേക്കാളും ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവ തിരഞ്ഞെടുത്തു. 140 ലധികം വിപണികളിലെ ഐഫോണ്‍ 12 സീരീസ് ഫോണുകളുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് ആപ്പിളിന്റെ പ്രാദേശിക സാന്നിധ്യം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാംസങും വാവേയും മൂന്നാമതും നാലാമതുമെത്തി. ഗ്യാലക്‌സി നോട്ട് 20 അള്‍ട്രാ 5 ജി മൂന്നാം സ്ഥാനത്തും നോവ 7 5ജി നാലാം സ്ഥാനത്തുമെത്തി. വിപണിയില്‍ മികച്ച പത്ത് സ്ഥാനങ്ങള്‍ ആപ്പിള്‍, സാംസങ്, വാവേ, ഓപ്പോ എന്നിവയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണുകളാണ്. വണ്‍പ്ലസും മറ്റ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും ഒക്ടോബറില്‍ തങ്ങളുടെ വിപണി വലുതാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 2020 ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ ഐഫോണ്‍ 12 മികച്ച 10 5ജി ബെസ്റ്റ് സെല്ലറുകളുടെ പട്ടികയില്‍ കടന്ന് ഏഴാം സ്ഥാനം കരസ്ഥമാക്കിയതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ചൂണ്ടിക്കാട്ടി. പട്ടികയില്‍ ആരാണ് ഒന്നാം റാങ്ക് നേടിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

2020 നാലാം പാദത്തില്‍ ആപ്പിള്‍ ഐഫോണ്‍ 12 ന്റെ ആവശ്യം ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും ഡിസംബറിലെ അവധി ദിവസങ്ങളില്‍. ശക്തമായ ഐഫോണ്‍ വില്‍പ്പന ആഗോളവിജയം ആപ്പിളിന് സമ്മാനിക്കും. ഇന്ത്യയില്‍ 5ജി ഇല്ലെങ്കിലും അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് പദ്ധതിയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios