ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാര്‍ രാജ്യത്ത് നേരിടുന്നത് വളരെ മോശമായ അവസ്ഥയാണ് എന്ന് പറയുന്ന റിപ്പോര്‍ട്ട്. വില്‍പ്പനക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് ലോക്ക് ഡൌണും നിയന്ത്രണങ്ങളും മൂലം വില്‍പ്പനയ്ക്ക് ആവശ്യമായ ഗാഡ്ജറ്റുകള്‍ വിപണിയില്‍ എത്തുന്നില്ല എന്നതാണ്. 

India smartphone market shrinks 48% in Q2 Canalys

ദില്ലി: ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 48 ശതമാനം ഇടിവ് 2020ന്‍റെ രണ്ടാം പാദത്തില്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19 ഭീഷണിയില്‍ രാജ്യം ലോക്ക് ഡൌണ്‍ അടക്കമുള്ള പ്രതിസന്ധികളാണ് ഈ വില്‍പ്പന ഇടിവിന് കാരണമായത് എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം കാനലൈസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാര്‍ രാജ്യത്ത് നേരിടുന്നത് വളരെ മോശമായ അവസ്ഥയാണ് എന്ന് പറയുന്ന റിപ്പോര്‍ട്ട്. വില്‍പ്പനക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് ലോക്ക് ഡൌണും നിയന്ത്രണങ്ങളും മൂലം വില്‍പ്പനയ്ക്ക് ആവശ്യമായ ഗാഡ്ജറ്റുകള്‍ വിപണിയില്‍ എത്തുന്നില്ല എന്നതാണ്. ഇതിനൊപ്പം തന്നെ സ്മാര്‍ട്ട്ഫോണ്‍ ആവശ്യക്കാരുടെ എണ്ണവും തീരെകുറഞ്ഞിട്ടുണ്ട്. ഓണ്‍ലൈനിലും ഓഫ് ലൈനിലും വില്‍പ്പനക്കാരില്‍ എല്ലാം പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇതിനൊപ്പം സ്മാര്‍ട്ട്ഫോണുകളുടെ പ്രദേശിക ഉത്പാദനവും പ്രതിസന്ധികളെ നേരിടുന്നു എന്നാണ് സൂചന. ഷവോമി, ഓപ്പോ പോലുള്ള ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റുകള്‍ ആവശ്യത്തിന് ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ നേരിട്ടുവെന്നാണ് പഠനത്തില്‍ കാനലൈസ് പറയുന്നത്.

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി ഒരു കഠിനമായ പാതയിലാണ് ഇപ്പോള്‍ നീങ്ങുന്നത്. വില്‍പ്പനയില്‍ ഒരു മന്ദതയാണ് വില്‍പ്പനക്കാര്‍ അഭിമുഖീകരിക്കുന്നതെങ്കില്‍. ഉത്പാദനത്തിലുള്ള നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും വിപണിയില്‍ കൂടുതല്‍ പ്രോഡക്ട് എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു കാനലൈസ് അനലിസ്റ്റ് മധുമിത് ചൌദരി പറയുന്നു.

ഏറ്റവും നഷ്ടം സംഭവിച്ച ബ്രാന്‍റ് ഷവോമിയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 30.9 ശതമാനം ഫോണ്‍ വില്‍പ്പനയാണ് ഈ ബ്രാന്‍റിന് നഷ്ടപ്പെട്ടത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിവോ 21.3 ശതമാനം, സാംസങ്ങ് 16.3 ശതമാനം, ഒപ്പോ 12.9 ശതമാനം, റിയല്‍ മീ 10 ശതമാനം എന്നിങ്ങനെയാണ് ഒരോ ബ്രാന്‍റിനും വിപണി വിഹിതത്തില്‍ നഷ്ടം സംഭവിച്ചത് എന്നാണ് കാനലൈസ് പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios