പിക്‌സല്‍ 4, പിക്‌സല്‍ 4എക്‌സ് എന്നിവ ഗൂഗിള്‍ പിന്‍വലിച്ചു
ഈ വര്‍ഷം തന്നെ പുതിയ ഫോണുകളായ പിക്‌സല്‍ 4എ 5ജി, പിക്‌സല്‍ 5 എന്നിവ ഗൂഗിള്‍ പുറത്തിറങ്ങും.
ന്യൂയോര്‍ക്ക്: പിക്‌സല്‍ 4, പിക്‌സല്‍ 4എക്‌സ് എല്‍ ഫോണുകള്‍ ഗൂഗിള്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോളവിപണിയില്‍ അവതരിപ്പിച്ച് ഒന്‍പത് മാസം തികയുന്നതിനിടെയാണ് ഈ ഫോണുകളുടെ ഉത്പാദനം ഗൂഗിള്‍ നിര്‍ത്തുന്നത്. ഈ ഫോണുകള്‍ ഇപ്പോള്‍ തന്നെ അമേരിക്കയിലെ ഗൂഗിള്‍ സ്‌റ്റോറുകളില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. പുതിയ പിക്‌സല്‍ 4എ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം.
ഈ വര്‍ഷം തന്നെ പുതിയ ഫോണുകളായ പിക്‌സല്‍ 4എ 5ജി, പിക്‌സല്‍ 5 എന്നിവ ഗൂഗിള്‍ പുറത്തിറങ്ങും.
ദി വെര്‍ജ് റിപ്പോര്‍ട്ട് പ്രകാരം പിക്‌സല്‍ 4, പിക്‌സല്‍ 4എക്‌സ് എല്‍ ഫോണുകളുടെ വില്‍പന നിര്‍ത്തിയതായും അമേരിക്കന്‍ സ്റ്റോറുകളില്‍ ഫോണുകള്‍ ലഭ്യമല്ലെന്നുമാണ്.
എന്നാല്‍ ഇതേ ഫോണുകള്‍ മറ്റ് രാജ്യങ്ങളില്‍ വില്‍പന ചെയ്യുന്നുണ്ട്. സ്റ്റോക്ക് തിരൂന്നിടം വരെ മാത്രമെ ഇവ ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് സൂചന. 2019 ഒക്ടോബറിലാണ് ഫോണുകള്‍ അവതരിപ്പിച്ചത്.
ഒക്ടോബറില്‍ പുതിയ ഗൂഗിള്‍ പിക്‌സല്‍ 4എ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പിക്‌സല്‍ 5, പിക്‌സല്‍ 4എ 5ജി എന്നിവ ഒക്ടോബറില്‍ നടക്കുന്ന ഗൂഗിളിന്‍റെ വാര്‍ഷിക ഹാര്‍ഡ് വെയര്‍ പ്രദര്‍ശന പരിപാടിയില്‍ വെച്ച് അവതരിപ്പിക്കുമെന്നാണ് സൂചന.