ഓണ്‍ലൈന്‍ വില്‍പ്പനയില്‍ താരമായി ആപ്പിള്‍ ഫോണുകള്‍; അതിവേഗം വിറ്റഴിഞ്ഞു
ഒക്ടോബര്‍ 17 ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ആദായ വിലയ്ക്ക് വന്ന ആപ്പിള്‍ ഐഫോണ്‍ 11 മണിക്കൂറുകള്‍ക്കുള്ളിലാണ് വിറ്റുപോയത്.
മുംബൈ: ഇന്ത്യയിലെ വിവിധ ഇ-കോമേഴ്സ് സൈറ്റുകള്‍ വലിയതോതിലുള്ള ഉത്സവ വില്‍പ്പന പൊടിപൊടിക്കുകയാണ്. ഇതേ സമയം തന്നെ ആദ്യ ദിനങ്ങളില്‍ വില്‍പ്പനയുടെ ഗുണം ആപ്പിള്‍ ഐഫോണുകള്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഓഫര്‍ ഡീലുകളില്‍ പകുതിലേറെ വില കുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ 11, ഐഫോണ്‍ എസ്ഇ 2020 എന്നിവ അതിവേഗമാണ് വിറ്റുപോയത്.
ഒക്ടോബര്‍ 17 ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ആദായ വിലയ്ക്ക് വന്ന ആപ്പിള്‍ ഐഫോണ്‍ 11 മണിക്കൂറുകള്‍ക്കുള്ളിലാണ് വിറ്റുപോയത്. അതേ അനുഭവം തന്നെ ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ പ്രകാരം വില്‍പ്പനയ്ക്ക് എത്തിയ ഐഫോണ്‍ എസ്ഇ 2020ക്കും സംഭവിച്ചത്.
ഐഫോണ്‍ എസ്ഇ 2020, 20,000 രൂപയ്ക്ക് അടുത്ത് സ്വന്തമാക്കാനുള്ള അവസരം ചില ഉപയോക്താക്കള്‍ നന്നായി ഉപയോഗപ്പെടുത്തി. ഐഫോണ്‍ എസ്ഇ 2020 ഫ്‌ലിപ്കാര്‍ട്ടില്‍ 25,999 രൂപയ്ക്കാണ് വിറ്റത്, ഇത് ഔദ്യോഗിക വിലയുടെ പകുതിയാണ്. ഒരു പഴയ ഫോണ്‍ ഉള്ളവര്‍ അത് ഉപയോഗിച്ച് ഡീല്‍ കൂടുതല്‍ മധുരമാക്കി.
പഴയ ഐഫോണ്‍ 6 എസ് കയ്യിലുണ്ടായിരുന്നവര്‍ ഐഫോണ്‍ എസ്ഇയിലേക്ക് അപ്‌ഗ്രേഡുചെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍, പഴയ ഐഫോണ്‍ 6 എസിന് ഏകദേശം 5850 രൂപ ലഭിച്ചു, ഇത് എസ്ഇ-യുടെ വില 20,149 രൂപയായി കുറച്ചു. ഒപ്പം പര്‍ച്ചേസ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചയാപ്പോള്‍ 10 ശതമാനം അധിക ഡിസ്‌ക്കൗണ്ട് ലഭിക്കും, അങ്ങനെ 2014 രൂപയുടെ അധിക ഡിസ്‌ക്കൗണ്ട് ലഭിച്ചു. അതിനാല്‍ ഇപ്പോള്‍ വില 18,135 രൂപയായി കുറയുന്നു.ഇത്തരത്തിലുള്ള വിദ്യകള്‍ ഉപയോഗിച്ചത് ഐഫോണിന്‍റെ വില്‍പ്പന കൂട്ടി.