നെയ്മറുടെ കാലിന് വീണ്ടും പരിക്ക്! ഗ്രൗണ്ട് വിട്ടത് സ്‌ട്രെച്ചറില്‍; പിന്നീടുള്ള കാഴ്ച്ച കണ്ണ് നിറയ്ക്കും
ആദ്യപകുതിയില്‍ ഇഞ്ചുറി സമയത്താണ് നെയ്മറുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ സ്‌ട്രെച്ചറിന്റെ സഹായത്തോടെയാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്.
മോണ്ടെവീഡീയോ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ബ്രസീലിനുണ്ടായത്. 22 വര്‍ഷങ്ങള്‍ക്കിടെ ഉറുഗ്വെയ്ക്ക് മുന്നില്‍ ആദ്യമായി ബ്രസീല്‍ പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരുടെ ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ കാനറികള്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. അതില്‍ കൂടുതല്‍ ബ്രസീലിനെ അലട്ടുന്നത് സൂപ്പര്‍ താരം നെയ്മറുടെ പരിക്കാണ്.
ആദ്യപകുതിയില്‍ ഇഞ്ചുറി സമയത്താണ് നെയ്മറുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ സ്‌ട്രെച്ചറിന്റെ സഹായത്തോടെയാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. ഇപ്പോള്‍ മത്സരശേഷമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റ ഇടങ്കാല് മുട്ടിന് മുകളില്‍ വരെ കെട്ടിയിട്ടുണ്ട്. ഇതിനിടയിലും കുഞ്ഞുആരാധികയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനും നെയ്മര്‍ മറന്നില്ല. വീഡിയോ കാണാം...
നെയ്മര്‍ക്ക് എത്ര ദിവസം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നുള്ള കാര്യം വ്യക്തമായിട്ടില്ല. ഏതായാലും ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ വെനെസ്വേലയോട് 1-1ന് സമനില പാലിച്ചിരുന്നു. അതേസമയം, ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീന തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. രണ്ട് ഗോളും നേടിയത് നായകന്‍ ലിയോണല്‍ മെസിയായിരുന്നു.
മറ്റൊരു മത്സരത്തില്‍ വെനെസ്വേല എതിരില്ലാത്ത മൂന്ന് ഗോളിന് ചിലിയെ തോല്‍പ്പിച്ചു. പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിന് ബൊളീവിയയെ മറികടന്നു. അതേ സമയം ഇക്വഡോര്‍ - കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നാല് മത്സരവും ജയിച്ച അര്‍ജന്റീന 12 പോയിന്റോടെ ഒന്നാമതാണ്. ഏഴ് പോയിന്റുള്ള ഉറുഗ്വെ രണ്ടാമത്. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമാണ് ഉറുഗ്വെയ്ക്കുള്ളത്. ഇതേ അവസ്ഥയില്‍ ബ്രസീല്‍ മൂന്നാമതും.
ഓസീസും പാകിസ്ഥാനും വീണു! ഇന്ത്യന്‍ വിജയത്തിലെ ആ വലിയ രഹസ്യം വെളിപ്പെടുത്തി ഓസീസ് ഇതിഹാസം