മാഡ്രിഡ് ഡര്‍ബി റയലിന്; മാഞ്ചസ്റ്റര്‍ നാട്ടങ്കം സമനിലയില്‍
ചാമ്പ്യൻസ് ലീഗിൽ സെവിയ്യക്കെതിരായ വിജയത്തിന് പിറകെയാണ് മാഡ്രിഡ് ഡർബിയിലിന്റെ വിജയം.
മാഡ്രിഡ്: സ്‌പാനിഷ് ലീഗ് സീസണിലെ ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ എതിരില്ലാത്ത രണ്ടു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. പതിനഞ്ചാം മിനുറ്റിൽ കസമിറോയും രണ്ടാം പകുതിയിൽ ഒബ്ലാക്കിന്‍റെ ഓണ്‍ ഗോളിലുമാണ് റയൽ ജയം കണ്ടെത്തിയത്.
അത്‌ലറ്റിക്കോ തന്നെ തലപ്പത്ത്
ചാമ്പ്യൻസ് ലീഗിൽ സെവിയ്യക്കെതിരായ വിജയത്തിന് പിറകെയാണ് മാഡ്രിഡ് ഡർബിയില്‍ റയലിന്റെ വിജയം. 26 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് തന്നെയാണ് ലാ ലിഗയിൽ മുന്നിട്ട് നിൽക്കുന്നത്. 23 പോയന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 25 പോയിന്‍റുള്ള റയൽ സോസിഡാഡാണ് രണ്ടാം സ്ഥാനത്ത്.
മാഞ്ചസ്റ്ററില്‍ സമനില
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ നഗരവൈരികളുടെ പോരിൽ ഗോൾരഹിത സമനില. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഗോളുകളൊന്നും കണ്ടെത്താതെ പിരിയുകയായിരുന്നു. മത്സരത്തിന്റെ 48-ാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി പെനാൽട്ടി വിധിച്ചെങ്കിലും വാർ അനാലിസിൽ ഒഴിവാക്കി. ലീഗില്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്തും സിറ്റി തൊട്ടുപിന്നിലുമാണ് നിലവില്‍. യുണൈറ്റഡിന് 20 ഉം സിറ്റിക്ക് 19 പോയിന്‍റുമുണ്ട്.
ചെല്‍സിക്ക് എവര്‍ട്ടന്‍ പൂട്ട്
അതേസമയം പരാജയമറിയാതെയുള്ള ചെൽസിയുടെ കുതിപ്പിന് പൂട്ടിട്ടു എവർട്ടൻ. ഏക പക്ഷീയമായ ഒരു ഗോളിനാണ് ചെൽസിയെ എവർട്ടൺ കീഴടക്കിയത്. മത്സരത്തിന്റെ 22-ാം മിനുട്ടിൽ ഗിൽഫി സിഗുർഡസൺ നേടിയ പെനാൽട്ടി ഗോളാണ് ചെൽസിയുടെ വിജയ പ്രതീക്ഷകളെ തകിടംമറിച്ചത്. ഇതോടെ തുടർച്ചയായ 17 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള ചെൽസിയുടെ മുന്നേറ്റത്തിന് കൂടെയാണ് അവസാനമായത്.
ഗോവന്‍ മധ്യനിരയിലെ സ്പാനിഷ് കരുത്ത്, കളിയിലെ താരമായി ജോര്‍ജെ മെന്‍ഡോസ