SL 2021-22: ഒഡിഷയെ സമനിലയില്‍ പൂട്ടി ചെന്നൈയിന്‍, പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ആദ്യ പകുതിയില്‍ ഇരു ടീമിനും നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും സമനില കുരുക്ക് പൊട്ടിക്കാന്‍ ഇരു ടീമിനുമായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ ജൊനാഥസ് ജീസൂസിലൂടെ മുന്നിലെത്തിയ ഒഡിഷയെ 69-ാം മിനിറ്റില്‍ നെരിയൂസ് വാല്‍സ്കസിന്‍റെ ഗോളിലൂടെ ചെന്നൈയിന്‍ സമനിലയില്‍ തളക്കുകയായിരുന്നു.

ISL 2021-22: Odisha FC and Chennaiyin FC share points as match ends in a 2-2 draw

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാമായിരുന്ന ഒഡിഷ എഫ്‌സിയെ(Odisha FC) സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി(Chennaiyin FC). ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനുള്ള ഒഡിഷയുടെ അവസരം ചെന്നൈയിന്‍ മുടക്കി.

17 കളികളില്‍ 22 പോയന്‍റുമായി ഒഡിഷ ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍17 കളികളില്‍ 20 പോയന്‍റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. രണ്ടാം മിനിറ്റില്‍ റഹീം അലിയിലൂടെ മുന്നിലെത്തിയ ജംഷഡ്‌പൂരിനെ പതിനെട്ടാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ ഗോളിലൂടെയാണ് ഒഡിഷ സമനിലയില്‍ തളച്ചത്.

ആദ്യ പകുതിയില്‍ ഇരു ടീമിനും നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും സമനില കുരുക്ക് പൊട്ടിക്കാന്‍ ഇരു ടീമിനുമായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ ജൊനാഥസ് ജീസൂസിലൂടെ മുന്നിലെത്തിയ ഒഡിഷയെ 69-ാം മിനിറ്റില്‍ നെരിയൂസ് വാല്‍സ്കസിന്‍റെ ഗോളിലൂടെ ചെന്നൈയിന്‍ സമനിലയില്‍ തളക്കുകയായിരുന്നു.

സമനിലയോ പരാജയമോ ഇരു ടീമിന്‍റെയും പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കുമെന്നതിനാല്‍ വിജയത്തിനായുള്ള പോരാട്ടം മത്സരത്തെ ആവേശകരമാക്കി. ആദ്യ 15 മിനിറ്റില്‍ ചെന്നൈയിന്‍ ആക്രമണങ്ങള്‍ മാത്രമായിരുന്നു കണ്ടത്. എന്നാല്‍ പതുക്കെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഒഡിഷ സമനിലഗോളിന് പിന്നാലെ കളം പിടിച്ചു.

രണ്ടാം പകുതിയില്‍ മുന്നിലെത്തിയ ഒഡിഷക്കെതിരെ സമനില ഗോള്‍ നേടിയതിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങളുമായി ചെന്നൈയിന്‍ ഒഡിഷ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. സമനില ഗോളിന് പിന്നാലെ 73ാം മിനിറ്റില്‍ ഒഡിഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിന്‍റെ പിഴവില്‍ നിന്ന് പന്ത് കാല്‍ക്കലെത്തിയെങ്കിലും നെരീജ്യൂസ് വാല്‍ക്സെസിന് അത് മുതലാക്കാന്‍ കഴിയാതിരുന്നത് ചെന്നൈയിന് തിരിച്ചടിയായി. സമനില പോരാട്ടം ഇരു ടീമുകളുടെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios