ISL 2021-22: ജീവന്‍മരണപ്പോരില്‍ മുംബൈ സിറ്റിക്കെതിരായ കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനായി, രണ്ട് മാറ്റങ്ങള്‍

 ലീഗില്‍ ഇതുവരെ 15 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ മുംബൈ ആറ് തവണയും ബ്ലാസ്റ്റേഴ്സ് മൂന്ന് തവണയും ജയിച്ചു. ആറ് മത്സരങ്ങള്‍ സമനിലയായി. ഈ സീസണിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.

 

ISL 2021-22: Kerala Blasters vs Mumbai City FC Live Updates, Kerala Blasters Final XI

ബംബോലിം: ഐഎസ്എല്ലിൽ (ISL 2021-22) സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ മുംബൈ സിറ്റിയെ (Mumbai City FC) നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) ആദ്യ ഇലവനായി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. സസ്പെന്‍ഷനിലുള്ള ഹര്‍മന്‍ജ്യോത് ഖബ്രക്ക് പകരം(Harmanjot Khabra) സന്ദീപ് ബ്ലാസ്റ്റേഴ്സിന്‍റെ അന്തിമ ഇലവനിലെത്തി. ചെഞ്ചോക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്ലില്ലാതിരുന്ന സഹല്‍ അബ്ദുള്‍ സമദും ഇന്ന് ആദ്യ ഇലവനിലെത്തി. കെ പി രാഹുല്‍ ആദ്യ ഇലവനിലില്ല. അഡ്രിയാന്‍ ലൂണ തന്നെയാണ് നായകന്‍.

ഹൈദരാബാദ് എഫ്‌സിക്ക് (Hyderabad FC) എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് ഹര്‍മന്‍ജ്യോത് ഖബ്രയെ രണ്ട് മത്സരങ്ങളില്‍ വിലക്കിയത്. ലീഗില്‍ ഇതുവരെ 15 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ മുംബൈ ആറ് തവണയും ബ്ലാസ്റ്റേഴ്സ് മൂന്ന് തവണയും ജയിച്ചു. ആറ് മത്സരങ്ങള്‍ സമനിലയായി. ഈ സീസണിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.

ലീഗില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ചുകഴിഞ്ഞു. ശേഷിച്ച രണ്ട് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ മൂന്ന് ടീമുകളാണ്. പതിനെട്ട് കളിയിൽ എടികെ മോഹൻ ബഗാന് മുപ്പത്തിനാലും മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്റ്റേഴ്സിന് മുപ്പതും പോയിന്‍റാണുള്ളത്. ഇതുകൊണ്ടുതന്നെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോൽപിക്കാതെ രക്ഷയില്ല.

കളി സമനിലയിലായാൽ ഗോവയ്ക്കെതിരായ മത്സരത്തിനൊപ്പം മുംബൈ-ഹൈദരാബാദ് മത്സരത്തിലേക്കും ബ്ലാസ്റ്റേഴ്സിന് ഉറ്റുനോക്കേണ്ടിവരും. ഇരു ടീമും 34 പോയിന്‍റ് വീതം നേടിയാൽ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകും. ആദ്യപാദത്തിൽ നേടിയ എതിരില്ലാത്ത മൂന്ന് ഗോൾജയമാവും ബ്ലാസ്റ്റേഴ്സിന് തുണയാവുക.

Kerala Blasters Starting XI: Prabhsukhan Gill (GK), Sandeep, Hormipam, Marko Leskovic, Sajeev Stalin, Sahal Samad, Adrian Luna (C), Ayush Adhikari, Lalthathanga Khawlhring, Jorge Pereyra Diaz, Alvaro Vazquez.

Mumbai City FC Starting XI: Mohamad Nawaz (GK), Rahul Bheke, Mehtab Singh, Mourtada Fall (C), Mandar Dessai, Apuia Ralte, Cassio Gabriel, Bradden Inman, Lallianzuala Chhangte, Bipin Singh, Igor Angulo.

Latest Videos
Follow Us:
Download App:
  • android
  • ios