ISL 2021-22: രാഹുല്‍ ആദ്യ ഇലവനിലില്ല, മൂന്ന് മാറ്റങ്ങളോടെ ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

മലയാളി യുവതാരം കെ പി രാഹുല്‍ ഇന്നും ആദ്യ ഇലവനിലില്ല. മുന്നേറ്റനിരയില്‍ അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ് ജോഡിയിലാണ് ഇന്നും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍. മലയാളി താരം സഹല്‍ ആദ്യ ഇലവനിലുണ്ട്.

ISL 2021-22: Kerala Blasters vs Hyderabad FC Live Updates, Kerala Blasters Line up

ബംബോലിം: ഐഎസ്എല്ലിൽ(ISL 2021-22) ഹൈദരാബാദ് എഫ് സിക്കെതിരെ(Hyderabad FC) പതിനേഴാം റൗണ്ട് മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ(Kerala Blasters) ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങള്‍. കഴിഞ്ഞ മത്സരത്തില്‍ സസ്പെൻഷനിലായ ഹോ‍ർജെ പെരേര ഡിയാസും സന്ദീപും പരിക്കേറ്റ നിഷുകുമാറും ഇന്ന് കളിക്കുന്നില്ല. ആയുഷ് അധികാരി, സന്ദീപ് സിംഗ്, ചെഞ്ചോ ഗില്‍സ്റ്റീന്‍ എന്നിവരാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്.

മലയാളി യുവതാരം കെ പി രാഹുല്‍ ഇന്നും ആദ്യ ഇലവനിലില്ല. മുന്നേറ്റനിരയില്‍ അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ് ജോഡിയിലാണ് ഇന്നും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍. മലയാളി താരം സഹല്‍ ആദ്യ ഇലവനിലുണ്ട്. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെ വീഴ്ത്തി ആദ്യ നാലിൽ തിരിച്ചെത്താനാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.

സെമിഫൈനലിലേക്കുള്ള വഴിതുറക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് പൊരുതുന്നതെങ്കില്‍ ജയത്തോടെ സെമിഫൈനൽ ഉറപ്പിക്കാനാണ് ഹൈദരാബാദിന്‍റെ പോരാട്ടം. 17 കളിയിൽ 32 പോയന്‍റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളിയിൽ 27 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് നിലവില്‍. ആദ്യകിരീടം സ്വപ്നംകാണുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്.

മുന്‍ ബ്ലാസ്റ്റേഴ്സ് താരവും ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനുമായ ബാർത്തലോമിയോ ഒഗ്ബചേയെ പിടിച്ചുകെട്ടുകയാവും മഞ്ഞപ്പടയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ബ്ലാസ്റ്റേഴ്സിന്‍റെ മുൻനായകൻകൂടിയായ ഒഗ്ബചേ ഈ സീസണില്‍ മാത്രം പതിനാറ് ഗോൾ നേടിക്കഴിഞ്ഞു. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമും ഹൈദബാദാണ്. 39 തവണയാണ് ഹൈദരാബാദ് എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. വഴങ്ങിയത് പതിനെട്ട് ഗോളും. ബ്ലാസ്റ്റേഴ്സ് 23 ഗോൾ നേടിയപ്പോൾ 17 ഗോൾ വഴങ്ങി.ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ജയം ജയം ഒറ്റഗോളിന് ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios