എല്ലാം ഔദ്യോഗികം! ലക്ഷ്യം ചാംപ്യന്‍സ് ലീഗ്, ബാഴ്‌സലോണയുടെ ചുമതല ഏറ്റെടുത്ത് ഹാന്‍സി ഫ്‌ലിക്ക്

പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് മുന്നറിയിപ്പുമായി പുറത്താക്കപ്പെട്ട സാവി ഹെര്‍ണാണ്ടസ് രംഗത്തെത്തി.

hansi flick officially appointed as barcelona coach

ബാഴ്‌സലോണ: എഫ്‌സി ബാഴ്‌സലോണയുടെ പുതിയ കോച്ചായി ഹാന്‍സി ഫ്‌ലിക്ക് ചുമതലയേറ്റു. മുന്‍ ജര്‍മന്‍ താരവുമായി കരാറില്‍ ഒപ്പുവെച്ചതായി ബാഴ്‌സലോണ മാനേജ്‌മെന്റ് അറിയിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ബയേണ്‍ മ്യൂണിക്കിന് നിരവധി കിരീടങ്ങള്‍ സമ്മാനിച്ച കോച്ച് കൂടിയാണ് ഹാന്‍സി ഫ്‌ലിക്ക്. മുന്‍ കോച്ചായിരുന്ന സാവി ഹെര്‍ണാണ്ടസിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാഴ്‌സലോണ പുറത്താക്കിയത്. സമീപകാലത്ത് ബാഴ്‌സലോണയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 

ഇതിനിടെ പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് മുന്നറിയിപ്പുമായി പുറത്താക്കപ്പെട്ട സാവി ഹെര്‍ണാണ്ടസ് രംഗത്തെത്തി. ബാഴ്‌സയില്‍ ഫ്‌ലിക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ ആണെന്നും അതിജീവനം ദുഷ്‌കരമായിരിക്കും എന്നുമാണ് സാവിയുടെ മുന്നറിയിപ്പ്. ബാഴ്സയില്‍ പരിശീലകന്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് സാവി തന്റെ പിന്‍ഗാമിക്ക് മുന്നറിയിപ്പ് നല്‍കിയത്. ''പുതിയ കോച്ചിനോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. താങ്കള്‍ക്ക് ഇവിടെ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസമുള്ള ക്ലബാണിത്. ഇതിനെക്കാള്‍ ദുഷ്‌കരമായൊരു ജോലിയുണ്ടാവില്ല.'' സാവി മുന്നറിയിപ്പ് നല്‍കി. ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മ്മന്‍ ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു ബാഴ്സയുടെ പുതിയ കോച്ച് ഹാന്‍സി ഫ്ലിക്ക്.

ബയേണിനെ ഇനി വിന്‍സന്റ് കോംപനി പരിശീലിപ്പിക്കും! കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

2021ല്‍ പുറത്താക്കപ്പെട്ട റൊണാള്‍ഡ് കൂമാന് പകരമായിരുന്നു സാവിയുടെ നിയമനം. കഴിഞ്ഞ സീസണില്‍ ലാ ലീഗയിലും സൂപ്പര്‍ കപ്പിലും ബാഴ്സ ചാംപ്യന്‍മാരായി. ഈ സീസണില്‍സ്പാനിഷ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്സയെ ചാന്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിക്കാന്‍ സാവിക്ക് കഴിഞ്ഞു. എങ്കിലും നിരായശയോടെയാണ് ക്ലബ് വിടുന്നതെന്ന് സാവി പറയുന്നു. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ സാവി ഹെര്‍ണാണ്ടസ് കാറ്റലന്‍ ക്ലബിന്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റത് 2021ലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios