Health Tips: ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ഒമ്പത് ഭക്ഷണങ്ങൾ

കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ നമ്മുക്ക് ഈ രോഗത്തെ നിയന്ത്രിക്കാം. 

Zinc Rich Foods To Help Manage Asthma

ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അന്തരീക്ഷത്തിലെ ചില ഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണിത്. കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ നമ്മുക്ക് ഈ രോഗത്തെ നിയന്ത്രിക്കാം. 

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതുമായ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആസ്ത്മ കൈകാര്യം ചെയ്യാന്‍ സഹായിക്കും. അത്തരത്തില്‍ ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ചിപ്പി

സിങ്കിന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് ചിപ്പി. രോഗപ്രതിരോധ ശേഷി കൂട്ടാനും  ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും ഇവ സഹായിക്കും. 

2. മത്തങ്ങാ വിത്തുകൾ

മത്തങ്ങ വിത്തുകൾ സിങ്കിന്‍റെ മറ്റൊരു മികച്ച ഉറവിടമാണ്. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികളെ വിശ്രമിക്കാൻ സഹായിക്കും. ഇത് ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കും. 

3. ചീര

ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍ സമൃദ്ധമാണ് ചീര.    
ഇതിലെ ഉയർന്ന വിറ്റാമിൻ സി ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും ആസ്ത്മയെ നിയന്ത്രിക്കാനും സഹായിക്കും. 

4. പയർവർഗങ്ങൾ

പയർവർഗങ്ങൾ സിങ്കിന്‍റെ നല്ല ഉറവിടം മാത്രമല്ല, മൊത്തത്തിലുള്ള ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുന്ന നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ്. 

5. ബീഫ്

സിങ്കിന്‍റെയും ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനിന്‍റെയും നല്ല ഉറവിടമാണ് ബീഫ്. ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

6. ചിക്കൻ

സിങ്കിന്‍റെയും പ്രോട്ടീനിന്‍റെയും മറ്റൊരു നല്ല ഉറവിടമാണ് ചിക്കൻ. അതിനാല്‍ ഇവ കഴിക്കുന്നതും ആസ്ത്മാ രോഗികള്‍ക്ക് നല്ലതാണ്. 

7. തൈര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.  ഇത് കുടലിന്‍റെ ആരോഗ്യത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന  ബാക്ടീരിയകള്‍ക്ക് ഗുണം ചെയ്യും. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ ആസ്ത്മ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കും. 

8. കൂൺ

സിങ്കിന്‍റെ നല്ല ഉറവിടമാണ് കൂൺ.  അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ ഗുണം ചെയ്യും. 

9. കശുവണ്ടി

കശുവണ്ടി സിങ്കിന്‍റെ നല്ല ഉറവിടം മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Also read: യൂറിക് ആസിഡ് കൂടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നട്സും സീഡ്സും

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios