മുട്ട കൊണ്ട് വെറെെറ്റി ഒരു ഐറ്റം ഉണ്ടാക്കിയാലോ?

മുട്ട കൊണ്ട് കിടിലൻ രുചിയിൽ സ്പെഷ്യൽ ചില്ലി. വായിൽ കപ്പലോടും രുചിയിൽ എഗ് ചില്ലി തയ്യാറാക്കിയാലോ?. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

easy and tasty egg chilly

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy and tasty egg chilly

 

മുട്ട കൊണ്ട് വെറെെറ്റി ഒരു ഐറ്റം ഉണ്ടാക്കിയാലോ? വളരെ രുചികരവും എളുപ്പവും തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ എ​ഗ് ചില്ലി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മുട്ട                                            -       5  എണ്ണം 
കോൺഫ്ളർ                             -       4  സ്പൂൺ
കുരുമുളക് പൊടി                -       1 സ്പൂൺ 
ഉപ്പ്                                            -         1  സ്പൂൺ 
തൈര്                                      -         3 സ്പൂൺ 
വെള്ളം                                    -        1/4 ഗ്ലാസ്സ് 
എണ്ണ                                          -        3 സ്പൂൺ 
ക്യാപ്‌സികം                            -      1  എണ്ണം 
സവാള                                       -      1  എണ്ണം 
വെളുത്തുള്ളി                          -     2 സ്പൂൺ 
പച്ചമുളക്                                    -   1  എണ്ണം 
സോയ സോസ്                           -    2  സ്പൂൺ 
ടൊമാറ്റോ സോസ്                     -   2 സ്പൂൺ 
സ്പ്രിംഗ് ഓണിയൻ                      -  3 സ്പൂൺ 
മല്ലിയില                                      -   1 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ആദ്യം മുട്ട നന്നായിട്ട് പുഴുങ്ങിയെടുത്ത് നാലായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കോൺഫ്ലോറും, കുറച്ച് തൈരും, ഒപ്പം തന്നെ കുരുമുളകുപൊടിയും, ഉപ്പും, വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. മുട്ട ഇതിലേക്ക് മുക്കിയതിനു ശേഷം ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മുട്ട അതിലേക്ക് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക.

വറുത്ത മുട്ട മാറ്റി വയ്ക്കുക. ഇനി മറ്റൊരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക്  വെളുത്തുള്ളിയും, പച്ചമുളകു ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് നമുക്ക് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും, സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു മുളകുപൊടിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് നമുക്ക് സോയ സോസും, ടൊമാറ്റോ സോസും കൂടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ചു മിക്സ് ചെയ്ത് എടുക്കുക.

നല്ലപോലെ ഇതൊന്നു കുഴഞ്ഞു വരുമ്പോൾ അതിലേക്ക് നമുക്ക് വറുത്ത് വച്ചിട്ടുള്ള മുട്ട കൂടി ചേർത്തു കൊടുക്കാവുന്നതാണ്, അവസാനമായിട്ട് സ്പ്രിങ് ഒണിയനും മല്ലിയിലയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്രയും ആയിക്കഴിഞ്ഞാൽ ഇനി നമുക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് വിളമ്പാവുന്നതാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios