ഈ ഗാനം ഇങ്ങനെയും പാടാം; മാമ്പഴ കച്ചവടക്കാരന്‍റെ പാട്ടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
മാമ്പഴം വില്‍ക്കാനായി ഷക്കീറയുടെ 2010-ൽ പുറത്തിറങ്ങിയ 'വക്കാ വക്ക' ഗാനമാണ് ഇയാള്‍ തിരഞ്ഞെടുത്തത്. മാമ്പഴം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ആ ഗാനത്തിന്‍റെ വരികള്‍ മാറ്റി രസകരമായാണ് അയാള്‍ പാടുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കച്ചവടക്കാര്‍ പല തന്ത്രങ്ങളും പരീക്ഷിക്കാറുണ്ട്. ചിലര്‍ വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ തയ്യാറാക്കിയാകും ഉപഭോക്താക്കളെ ആകർഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പഴക്കച്ചവടക്കാരൻ പാട്ടുപാടിയാണ് തന്‍റെ കച്ചവടം നടത്തുന്നത്.
മാമ്പഴം വില്‍ക്കാനായി ഷക്കീറയുടെ 2010-ൽ പുറത്തിറങ്ങിയ 'വക്കാ വക്ക' ഗാനമാണ് ഇയാള്‍ തിരഞ്ഞെടുത്തത്. മാമ്പഴം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ആ ഗാനത്തിന്‍റെ വരികള്‍ മാറ്റി രസകരമായാണ് അയാള്‍ പാടുന്നത്. "സാമിനാമിന, ഏ, ഏ, മാമ്പഴം മാമ്പഴം, ഏ, ഏ സാമിനാമിന സങ്കലേവാ... ഇത് 200 രൂപയ്ക്ക്" - എന്നാണ് അദ്ദേഹം പാടുന്നത്.
കുട്ടികൾക്കായി മാമ്പഴം വാങ്ങാനും ജ്യൂസ് തയ്യാറാക്കി നല്‍കാനും അദ്ദേഹം ആളുകളെ പ്രേരിപ്പിക്കുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 5.6 ദശലക്ഷത്തിലധികം വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിൽപ്പന തന്ത്രം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 'എന്തൊരു പ്രതിഭ! ഒരു ഗായകനാകാമായിരുന്നു' - എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.
Also Read: പ്രമേഹ രോഗികള്‍ നാരങ്ങ കഴിക്കുന്നത് നല്ലതാണോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം