ലോലി പോപ് ഇഡ്ഡലി പിന്നെയും സഹിക്കാം, പക്ഷേ ഇത്... വൈറലായി അടുത്തൊരു പാചക പരീക്ഷണം!
സംഭവം ഒരു സമൂസയുടെ ദൃശ്യമാണ്. സ്ട്രോബെറി, ചോക്ലേറ്റ് എന്നിവ കൊണ്ട് തയ്യാറാക്കിയ സമൂസയാണ് വീഡിയോയിൽ കാണുന്നത്.
അടുത്തിടെയാണ് ഐസ്ക്രീം സ്റ്റിക്കിൽ (ice cream stick) കോർത്ത ഇഡ്ഡലിയുടെ (idli) ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായത്. അതിനു മുമ്പ് മുളകിനുള്ളിൽ ന്യൂഡില്‍സ് (noodles) നിറച്ചതുമൊക്കെ നാം കണ്ടതാണ്. ഇതിനുപിന്നാലെയിതാ പുതിയൊരു പാചക പരീക്ഷണം കൂടി എത്തിയിട്ടുണ്ട്.
സംഭവം ഒരു സമൂസയുടെ ദൃശ്യമാണ്. സ്ട്രോബെറി, ചോക്ലേറ്റ് എന്നിവ കൊണ്ട് തയ്യാറാക്കിയ സമൂസയാണ് വീഡിയോയിൽ കാണുന്നത്. വ്യവസായിയായ ഹർഷ ഗോയങ്കയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വ്യത്യസ്ത രുചികളിലുള്ള സമൂസകളെ പരിചയപ്പെടുത്തുന്ന ഒരു ഫുഡ് വ്ളോഗറുടെ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. പതിനെട്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത് ചോക്ലേറ്റ് സമൂസയാണ്. പിന്നീട് സ്ട്രോബെറി സമൂസയും കാണിക്കുന്നുണ്ട്.
'വൈറലായ ലോലി പോപ് ഇഡ്ഡലി സഹിക്കാമായിരുന്നു, പക്ഷേ ഇത്...'- എന്നാണ് ഹർഷ് ഗോയങ്ക വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. എന്തായാലും സംഭവം സമൂസാ പ്രേമികള്‍ക്ക് ഒട്ടും ഇഷ്ടമായിട്ടില്ല. സമൂസയെ കൊല്ലരുത് എന്നാണ് ഇവരുടെ അഭിപ്രായം.
Also Read: ഇതാണ് മാഗി മിര്‍ച്ചി; വിമര്‍ശനവുമായി ന്യൂഡില്‍സ് പ്രേമികള്‍
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona