Asianet News MalayalamAsianet News Malayalam

എന്തിന് ഇങ്ങനെ ചെയ്യുന്നു? വിചിത്രമായ ഐസ്ക്രീമിന് വിമര്‍ശനങ്ങള്‍...

കഴിക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും ഭക്ഷണത്തില്‍ നടത്തുന്ന പരീക്ഷണങ്ങളും, രുചി വൈവിധ്യങ്ങളുമെല്ലാം കാണാനെങ്കിലും നമ്മെ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലും ചില പരീക്ഷണങ്ങള്‍ കാര്യമായ രീതിയില്‍ തന്നെ നമ്മെ അസ്വസ്ഥതപ്പെടുത്താം.

video of garlic ice cream gets criticisms in social media
Author
Trivandrum, First Published Aug 19, 2022, 10:32 PM IST | Last Updated Aug 19, 2022, 10:32 PM IST

ഓരോ ദിവസവും സോഷ്യല്‍ മീഡിയ വഴി എത്രയോ വ്യത്യസ്തമായ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണ്. പ്രത്യേകിച്ച് ഭക്ഷണത്തില്‍ പുതുതായി ചെയ്യുന്ന പരീക്ഷണങ്ങളെ കുറിച്ചുള്ളതാണെങ്കില്‍. 

കഴിക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും ഭക്ഷണത്തില്‍ നടത്തുന്ന പരീക്ഷണങ്ങളും, രുചി വൈവിധ്യങ്ങളുമെല്ലാം കാണാനെങ്കിലും നമ്മെ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലും ചില പരീക്ഷണങ്ങള്‍ കാര്യമായ രീതിയില്‍ തന്നെ നമ്മെ അസ്വസ്ഥതപ്പെടുത്താം. അങ്ങനെയുള്ള വീഡിയോകള്‍ക്ക് വ്യാപകമായ വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. ചോക്ലേറ്റ് ബിരിയാണി, സ്ട്രോബെറി മാഗി എന്നിങ്ങനെ സോഷ്യല്‍ മീഡിയയിൽ വിമര്‍ശനങ്ങളേറ്റുവാങ്ങിയ പരീക്ഷണങ്ങള്‍ നിരവധിയാണ്. 

ഇപ്പോഴിതാ ഒരുവിധം ആളുകള്‍ക്കൊന്നും ഉള്‍ക്കൊള്ളാൻ സാധിക്കാത്തൊരു ഐസ്ക്രീം പരീക്ഷണമാണ് വൈറലായിരിക്കുന്നത്. ഇത് ആരാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് 'ദ ഫിറ്റ് ജോഡി' എന്ന ഇൻസ്റ്റഗ്രാം പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. വെളുത്തുള്ളി, നമുക്കറിയാം ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു ചേരുവ തന്നെയാണ്. അതിനാല്‍ തന്നെ കറികളിലോ മറ്റോ വെളുത്തുള്ളി ചേര്‍ക്കുന്നത് എല്ലാവര്‍ക്കും താല്‍പര്യമാണ്. ചിലര്‍ക്ക് വെളുത്തുള്ളിയുടെ രുചിയോട് ഇഷ്ടമുള്ളതിനാല്‍ അങ്ങനെയും ഭക്ഷണത്തില്‍ വെളുത്തുള്ളി ധാരാളമായി ചേര്‍ക്കുന്നവരുണ്ട്.

എന്നാലിത് അല്‍പം കടന്ന കയ്യായിപ്പോയി എന്നുതന്നെയാണ് വീഡിയോ കണ്ടുവരുടെയെല്ലാം അഭിപ്രായം. വെളുത്തുള്ളി അല്ലികള്‍ തൊലി കളഞ്ഞ് ഒരു പിടിയോളം എടുത്ത് അങ്ങനെ തന്നെ വെള്ളത്തിലോ മറ്റോ ചേര്‍ത്ത് ഫ്രീസ് ചെയ്ത് സ്റ്റിക്കും വച്ച് ഐസ്ക്രീമാക്കി എടുത്ത് കഴിക്കുകയാണ്. 

ഐസ്ക്രീമിനെ ഇങ്ങനെ കൊല്ലല്ലേ എന്നാണ് വീഡിയോ കണ്ട മിക്കവരുടെയും പ്രതികരണം. പരീക്ഷണം നല്ലതാണ് പക്ഷേ, ഇത്രക്ക് വേണ്ടെന്നും ഇത് ഉള്‍ക്കൊള്ളാൻ പ്രയാസമാണെന്നുമെല്ലാം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- തീയില്‍ കാണിച്ചാല്‍ പോലും ഉരുകാത്ത ഐസ്ക്രീം; വിഷം ആണോയെന്ന് ആളുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios