ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ വെറൈറ്റി വയലറ്റ് പുട്ട്; റെസിപ്പി
വയലറ്റ് കാബേജ് കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഒരു പുട്ട് തയ്യാറാക്കിയാലോ? അഖില തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പർപ്പിൾ അഥവാ വയലറ്റ് കാബേജ് കഴിച്ചിട്ടുണ്ടോ? പർപ്പിൾ കാബേജിന് പച്ച കാബേജിനേക്കാൾ പോഷകഗുണങ്ങളുണ്ട്. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവ പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്. ഫൈബറുകളാല്‍ സമ്പന്നമായ ഇവ പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി വയലറ്റ് കാബേജ് കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഒരു പുട്ട് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
വയലറ്റ് ക്യാബേജ് - 1 കപ്പ്
പുട്ട് പൊടി- 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- 1/2 മുറി
തയ്യാറാക്കുന്ന വിധം
വയലറ്റ് കളർ കാബേജ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം അവയെ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ചതച്ചെടുക്കാം. ഇനി ഇതിനെ പുട്ടുപൊടിയുടെ കൂടെ തന്നെ ചേർത്ത് കുഴയ്ക്കണം. പുട്ടുപൊടിയും ഈ കാബേജും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് സാധാരണ പുട്ടിനു കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം പുട്ടുകുറ്റിയിലേയ്ക്ക് ആവശ്യത്തിന് തേങ്ങയും പുട്ടുപൊടിയും ചേർത്ത് ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. രുചികരമായിട്ടുള്ള നല്ല കളർഫുൾ ആയിട്ടുള്ള പുട്ട് ഇതോടെ റെഡി.
Also read: രുചികരമായ ശർക്കര പുട്ട് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി