വീട്ടില്‍ ചെമ്മീൻ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

അധികപേരും സീഫുഡ് കഴിക്കുന്നതിനായി റെസ്റ്റോറന്‍റുകളെ ആശ്രയിക്കുകയാണ് പതിവ്. വീട്ടില്‍ ഇവ പാകം ചെയ്തെടുക്കുന്നവര്‍ കുറവാണ്.അഥവാ, വീട്ടില്‍ പാകം ചെയ്തെടുത്താലും അത് റെസ്റ്റോറന്‍റുകളില്‍ നിന്ന് കഴിക്കുന്നതിന്‍റെ രുചി കിട്ടുന്നില്ലെന്ന പരാതി ഉന്നയിക്കുന്നവരും ഏറെയാണ്.

tips which can follow while you are cooking prawns at home hyp

സീഫുഡ് അഥവാ കടല്‍വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. നോണ്‍-വെജ് വിഭവങ്ങളില്‍ തന്നെ സീഫുഡിന് പ്രത്യേകമായി ആരാധകരുണ്ട്. മത്സ്യം മാത്രമല്ല ചെമ്മീൻ, ഞണ്ട്, കണവ പോലെ വൈവിധ്യമാര്‍ന്ന സീഫുഡ്സ് പലതുണ്ട്. 

ഇവ ഓരോന്നും തന്നെ വൃത്തിയാക്കിയെടുക്കുന്ന രീതിയും പാചകം ചെയ്യുന്ന രീതിയുമെല്ലാം വ്യത്യസ്തവുമാണ്. അധികപേരും സീഫുഡ് കഴിക്കുന്നതിനായി റെസ്റ്റോറന്‍റുകളെ ആശ്രയിക്കുകയാണ് പതിവ്. വീട്ടില്‍ ഇവ പാകം ചെയ്തെടുക്കുന്നവര്‍ കുറവാണ്.

അഥവാ, വീട്ടില്‍ പാകം ചെയ്തെടുത്താലും അത് റെസ്റ്റോറന്‍റുകളില്‍ നിന്ന് കഴിക്കുന്നതിന്‍റെ രുചി കിട്ടുന്നില്ലെന്ന പരാതി ഉന്നയിക്കുന്നവരും ഏറെയാണ്. എന്തുകൊണ്ടാണ് നമ്മള്‍ വീട്ടില്‍ ചെയ്യുമ്പോള്‍ ഇത്തരം വിഭവങ്ങളുടെ രുചി കുറയുന്നത്. എന്തായാലും ചെമ്മീൻ വീട്ടില്‍ തയ്യാറാക്കുമ്പോള്‍ രുചിയും ഗുണവും നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ട- അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, ടിപ്പുകള്‍ ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചെമ്മീൻ വളരെ വൃത്തിയോടെ വേണം നന്നാക്കിയെടുക്കാൻ. നല്ലതുപോലെ കഴുകിയെടുക്കുകയും വേണം. അല്ലാത്തപക്ഷം ചെമ്മീനിന് ഒരു ഉളുമ്പ് ചുവ വരാം. ഇത് വിഭവത്തിന്‍റെ രുചിയെയും ബാധിക്കാം. അതിനാല്‍ ക്ലീനിംഗ് രീതിയാണ് ആദ്യമായി മനസിലാക്കിയെടുത്ത് മെച്ചപ്പെടുത്തേണ്ടത്. 

രണ്ട്...

ഇനി ചെമ്മീൻ വൃത്തിയാക്കിയെടുത്ത ശേഷം അതിന്‍റെ ദേഹത്ത് നിന്ന് നാര് പോലെയുള്ള വലിയ ഞരമ്പ് എടുത്ത് കളയേണ്ടതുണ്ട്. പലരും ഇത് കളയാറില്ല. കളഞ്ഞില്ലെങ്കിലും പ്രശ്നമൊന്നുമില്ല. പക്ഷേ കളയുന്നതാണ് കൂടുതല്‍ നല്ലത്. മുനയുള്ള ഒരു കത്തി കൊണ്ട് തന്നെ ഇത് എളുപ്പത്തില്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ.

മൂന്ന്...

ചെമ്മീൻ നേരിട്ട് വെള്ളത്തിലിട്ടോ അല്ലെങ്കില്‍ ചട്ടിയിലിട്ടോ വേവിക്കുന്നതിനെക്കാള്‍ നല്ലത് അത് ഏതാനും മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുത്തതിന് ശേഷം വേവിക്കുന്നതാണെന്ന് ചില പാചകവിദഗ്ധര്‍ പറയാറുണ്ട്. ചെമ്മീൻ വളരെ മൃദുവായ മാംസത്തോട് കൂടിയതായതിനാല്‍ ഇത് പെട്ടെന്ന് തന്നെ വെന്ത് കനം വയ്ക്കാതിരിക്കാനാണത്രേ ഇങ്ങനെ ചെയ്യുന്നത്. ഈയൊരു രീതി പരീക്ഷിക്കാവുന്നതാണെന്ന് മാത്രം. 

നാല്...

വേവിക്കുന്ന കാര്യം പറയുമ്പോള്‍ ചെമ്മീൻ ഒരിക്കലും അധികമായി വേവിക്കുകയേ അരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വേവ് അധികമായാല്‍ ചെമ്മീൻ കനം വരികയോ റബര്‍ പോലെ വലിയുകയോ ചെയ്യാം. 

അഞ്ച്...

ചെമ്മീൻ അല്‍പം വലുതാണെങ്കില്‍ തോടോട് കൂടി തന്നെ ഗ്രില്‍ ചെയ്യുന്നതോ വറുക്കുന്നതോ രുചി കൂട്ടും. ഇത് മാംസം കുറെക്കൂടി സോഫ്റ്റ് ആയി തന്നെ കിട്ടുന്നതിനും സഹായിക്കും. തോടോടുകൂടി ചെമ്മീൻ വൃത്തിയാക്കിയെടുക്കുന്നതാണ് ഇതിന് ആകെ മനസിലാക്കാനുള്ളത്. 

Also Read:- പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios