ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ്  ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. 

Tips that can help you deal with Fatty Liver azn

ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍, ആരോഗ്യം കാര്യത്തില്‍ പലരും ശ്രദ്ധിക്കുന്നില്ല. തൽഫലമായി, നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉയർന്നുവരുന്നു. പ്രായഭേദമന്യേ ആളുകൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളിൽ ചിലതാണ് ഉയർന്ന രക്തസമ്മർദ്ദം മുതൽ കൊളസ്‌ട്രോൾ വരെ.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ്  ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  

ഒന്ന്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.

മൂന്ന്...

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

നാല്...

പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക.

അഞ്ച്...

ബ്രേക്ക്ഫാസ്റ്റിന് സിറയല്‍സ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. 

ആറ്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ചോളം, ബീന്‍സ്, ബ്രൊക്കോളി, ഡ്രൈ ഫ്രൂട്ട്സ്, ആപ്പിള്‍ തുടങ്ങിയവ കഴിക്കാം. 

ഏഴ്...

ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്.  

എട്ട്...

ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക. 

ഒമ്പത്...

വ്യായാമമില്ലായ്മയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വ്യായാമം പതിവാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.  

Also read: ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ പതിവായി ഈ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ മതി...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios