വീട്ടില്‍ പിസയുണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...
വീട്ടില്‍ പിസ തയ്യാറാക്കുമ്പോള്‍ പലപ്പോഴും പുറത്തുനിന്ന് വാങ്ങിക്കുമ്പോഴുള്ളത്ര 'പെര്‍ഫെക്ഷൻ'ഓ ഭംഗിയോ ഉണ്ടാകാറില്ലെന്ന പരാതിയും അധികപേര്‍ക്കും ഉണ്ടാകാറുണ്ട്. എന്തായാലും വീട്ടിലെ പിസയും രുചികരവും ഭംഗിയുള്ളതുമാക്കാൻ സഹായകരമായ ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
പുതുതലമുറക്കാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടൊരു വിഭവമാണ് പിസ. ആരോഗ്യപരമായി അത്ര നല്ല ഭക്ഷണമല്ല എന്ന് പറയപ്പെടുമ്പോഴും പിസയോടുള്ള ഇഷ്ടം മാറ്റിവയ്ക്കാൻ പലര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. ചിലരെങ്കിലും പക്ഷേ പുറത്തുനിന്ന് വാങ്ങിക്കുന്നതിന് പകരം ഇടയ്ക്കെല്ലാം പിസ വീട്ടില്‍ തന്നെ തയ്യാറാക്കാറുമുണ്ട്. ഇതാകുമ്പോള്‍ ആരോഗ്യത്തിന് അത്രമാത്രം ഭീഷണിയല്ലല്ലോ. എന്തെല്ലാം ചേര്‍ക്കുന്നു, എത്രമാത്രം ചേര്‍ക്കുന്നു, എങ്ങനെ തയ്യാറാക്കുന്നു എന്നതെല്ലാം നമുക്ക് തന്നെ അറിയാമല്ലോ.
എന്നാലും വീട്ടില്‍ പിസ തയ്യാറാക്കുമ്പോള്‍ പലപ്പോഴും പുറത്തുനിന്ന് വാങ്ങിക്കുമ്പോഴുള്ളത്ര 'പെര്‍ഫെക്ഷൻ'ഓ ഭംഗിയോ ഉണ്ടാകാറില്ലെന്ന പരാതിയും അധികപേര്‍ക്കും ഉണ്ടാകാറുണ്ട്. എന്തായാലും വീട്ടിലെ പിസയും രുചികരവും ഭംഗിയുള്ളതുമാക്കാൻ സഹായകരമായ ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പിസയ്ക്കുള്ള മാവ് തയ്യാറാക്കുമ്പോള്‍ അത് അമിതമായി കുഴയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാവ് വല്ലാതെ കുഴച്ച് വലിച്ചുനീട്ടി പിന്നെയും കുഴച്ചുകൊണ്ടിരിക്കുന്നത് മാവ് സോഫ്റ്റ് ആകാൻ ഉപകരിക്കില്ല. പകരം പൊട്ടാനും ടോപ്പിംഗ്സ് ഫിറ്റ് ആയി ഇരിക്കാതെ താഴെ വീഴാനുമെല്ലാം കാരണമാകാം. അതുപോലെ മാവ് റോളിംഗ് പിൻ കൊണ്ട് പരത്തുകയും അരുത്. എത്ര കട്ടിയുടേതാണെങ്കിലും കൈ കൊണ്ട് തന്നെ പരത്തുക.
രണ്ട്...
പിസയ്ക്കുള്ള മാവ് തയ്യാറായിക്കഴിഞ്ഞാല്‍ അത് നിര്‍ബന്ധമായും നിശ്ചിത സമയത്തേക്ക് മാറ്റിവയ്ക്കണം. പലരും ഇത് ചെയ്യാറില്ല. അല്ലെങ്കില്‍ വളരെ കുറഞ്ഞ സമയം മാത്രം മാറ്റിവയ്ക്കും. അത് പോര, മാവ് വിശ്രമിക്കാൻ അനുവദിച്ചാല്‍ മാത്രമാണ് അത് സോഫ്റ്റായും രുചിയായുമെല്ലാം കിട്ടൂ. ചുരുങ്ങിയത് അര മണിക്കൂറെങ്കിലുമാണ് മാവ് മൂടി വയ്ക്കേണ്ടത്.
മൂന്ന്...
പിസ തയ്യാറാക്കുമ്പോള്‍ കയ്യില്‍ കിട്ടുന്നതെല്ലാം എടുത്ത് ടോപ്പിംഗ്സ് ആക്കരുത്. മിതമായ അളവില്‍ മാത്രം ടോപ്പിംഗ്സ് ചേര്‍ക്കുക. അല്ലാത്തപക്ഷം പിസ രുചികരമാവില്ല. പെര്‍ഫെക്ഷനും കുറയും.
നാല്...
പിസ ബേക്ക് ചെയ്യാൻ വയ്ക്കും മുമ്പ് ഓവൻ ഒന്ന് പ്രീഹീറ്റ് ചെയ്യണം. ചിലര്‍ ഇത് ചെയ്യാറില്ല. ഇങ്ങനെ ചെയ്തെങ്കില്‍ മാത്രമേ പിസ കൃത്യമായി എല്ലായിടവും വെന്ത് പാകമായി കിട്ടൂ.
അഞ്ച്...
പിസ തയ്യാറായിക്കഴിഞ്ഞാല്‍ ഓവനില്‍ നിന്ന് എടുത്ത ഉടനെ തന്നെ അത് മുറിക്കാൻ നോക്കരുത്. അല്‍പനേരം അത് അങ്ങനെ തന്നെ വയ്ക്കണം. അപ്പോള്‍ മാത്രമാണ് പിസ സെറ്റാകുന്നത്. അതിന് മുമ്പേ മുറിക്കാൻ ശ്രമിച്ചാല്‍ ടോപ്പിംഗ്സ് ഉതിര്‍ന്നുവീഴാനും പിസ കൃത്യമായി കഷ്ണം ആകാതിരിക്കാനുമെല്ലാം കാരണമാകും.
Also Read:- ചോറ് തയ്യാറാക്കാൻ മാത്രമല്ല അരി, ഇതാ അരി കൊണ്ടുള്ള മറ്റ് ചില ഉപയോഗങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-