ഈ ഇലയിട്ട് വച്ചാൽ പരിപ്പ് - ധാന്യങ്ങൾ എന്നിവ ദീർഘനാൾ കേടാകാതിരിക്കും...

അടുക്കളയിലോ, സ്റ്റോർ മുറിയിലോ ഈർപ്പം നന്നായി നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ദീർഘനാളത്തേക്ക് സൂക്ഷിക്കേണ്ടുന്ന ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാതിരിക്കുക. അന്തരീക്ഷം സാധാരണ താപനിലയിൽ ഉള്ളയിടങ്ങളിൽ ഇവ സൂക്ഷിക്കുക.

things to care for keeping grains and flours for a long time

വീട്ടിൽ നിത്യോപയോഗത്തിനായി വാങ്ങി സൂക്ഷിക്കുന്ന പല ഭക്ഷണസാധനങ്ങളും പിന്നീട് കേടായിപ്പോകുന്ന സാഹചര്യം ഏവരും നേരിടാറുണ്ട്. മിക്കപ്പോഴും ഭക്ഷണസാധനങ്ങളിലേക്ക് ഈർപ്പം കയറി അതിൽ ഫംഗൽ ബാധ (പൂപ്പൽ ) കയറിയാണ് ഉപയോഗശൂന്യമായിപ്പോകുന്നത്. 

ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യുക? ഭക്ഷണസാധനങ്ങളിലേക്ക് ഈർപ്പം കടന്ന് അത് കേടാകാതിരിക്കാൻ നമുക്ക് ചെയ്യാവുന്ന ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ദീർഘനാളത്തേക്ക് സൂക്ഷിക്കാനുള്ള പരിപ്പ്- പയർ വർഗങ്ങളെല്ലാം നല്ലതുപോലെ പാക്ക് ചെയ്ത് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാം. അതുപോലെ പൊടികളും ഇതേപോലെ സൂക്ഷിക്കാവുന്നതാണ്. പലർക്കും ഇത്തരത്തിലുള്ള സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ല എന്നതാണ് സത്യം. 

രണ്ട്...

എന്ത് സാധനങ്ങളായാലും അത് ഏറെ നാളത്തേക്ക് സൂക്ഷിക്കാനുള്ളതാണെങ്കിൽ എയർടൈറ്റായി വേണം പാക്ക് ചെയ്ത് വയ്ക്കാൻ. കുപ്പിയോ,പാത്രമോ, പാക്കറ്റോ എന്തുമാകട്ടെ എയർടൈറ്റായി സീൽ ചെയ്തില്ലെങ്കിൽ അത് കേടാകാനുള്ള സാധ്യതകളേറെയാണ്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ.

മൂന്ന്...

അടുക്കളയിലോ, സ്റ്റോർ മുറിയിലോ ഈർപ്പം നന്നായി നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ദീർഘനാളത്തേക്ക് സൂക്ഷിക്കേണ്ടുന്ന ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാതിരിക്കുക. അന്തരീക്ഷം സാധാരണ താപനിലയിൽ ഉള്ളയിടങ്ങളിൽ ഇവ സൂക്ഷിക്കുക. ഇടയ്ക്ക് എടുത്ത് വെയിലത്ത് ഉണക്കിയ ശേഷം വീണ്ടും സൂക്ഷിക്കുന്നതും നല്ലതാണ്. 

നാല്...

ചിലതെല്ലാം വറുത്ത ശേഷം എടുത്തുവയ്ക്കാവുന്ന സാധനങ്ങളായിരിക്കും. പ്രത്യേകിച്ച് ധാന്യങ്ങൾ, പയർ, പൊടികൾ എല്ലാം. ഇത്തരത്തിൽ വറുത്ത് സൂക്ഷിക്കാൻ കഴിയുന്നത് അങ്ങനെ തന്നെ സൂക്ഷിക്കുക. പരമാവധി സാധനങ്ങൾ കേടാകാതിരിക്കാൻ ഇത് സഹായിക്കും. 

അഞ്ച്...

ധാന്യങ്ങളോ പയറുവർഗങ്ങളോ ഇട്ടുവച്ച പാത്രത്തിൽ അൽപം ആര്യവേപ്പില ഇട്ടുവയ്ക്കുന്നതും നല്ലതാണ്. കുപ്പിയിൽ സാധനങ്ങൾ ഇട്ടുവയ്ക്കുന്നതിന് മുമ്പ് ഏറ്റവും അടിയിലായാണ് ഇലകൾ പരത്തിവയ്ക്കേണ്ടത്. ദീർഘനാളത്തേക്ക് സാധനം കേടാകാതിരിക്കാൻ ഇത് സഹായിക്കും. എങ്കിലും മുകൾ ഭാഗത്ത് വൃത്തിയില്ലാതെയും നനവോടെയും കൈകാര്യം ചെയ്താൽ സാധനം കേടാകുമെന്നതും ഓർക്കുക. 

Also Read:- ഇറച്ചി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഇതാ അഞ്ച് ടിപ്സ്...

Latest Videos
Follow Us:
Download App:
  • android
  • ios