'ഇതെന്താ മുതലയുടെ കാലോ' ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഈ വിഭവം

 "Godzilla" ramen എന്ന വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.‌ യുൻലിൻ കൗണ്ടിയിലെ ഡൗലിയു സിറ്റിയിലെ ഒരു റെസ്റ്റോറന്റിൽ ഈ വിഭവം തയ്യാറാക്കാനായി മുതല മാംസം ഉപയോ​ഗിച്ചു എന്നാണ് തായ്വാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.  

taiwanese restaurant's bizarre dish godzilla ramen viral social media rse

സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്ത ഭക്ഷണങ്ങളുടെ വീഡിയോ നമ്മൾ എല്ലാവരും കാണാറുണ്ട്. ഇപ്പോഴിതാ, തായ്‌വാനീസിലെ ഒരുറെസ്റ്റോറന്റിൽ  ഉണ്ടാക്കിയ അസാധാരണവും വിചിത്രവുമായ ഒരു വിഭവമാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. ഒരു വിചിത്രമായ ചേരുവക ചേർത്തതാണ് ഈ വിഭവം ഏറെ ചർച്ച ചെയ്യപ്പെടാനുള്ള കാരണം എന്ന് പറയുന്നത്.

 "Godzilla" ramen എന്ന വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.‌ യുൻലിൻ കൗണ്ടിയിലെ ഡൗലിയു സിറ്റിയിലെ ഒരു റെസ്റ്റോറന്റിൽ ഈ വിഭവം തയ്യാറാക്കാനായി മുതല മാംസം ഉപയോ​ഗിച്ചു എന്നാണ് തായ്വാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.  ഇതിലേക്ക് മുതലയുടെ മുൻകാൽ ആവിയിൽ വേവിച്ച് ചേർത്തിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. വീഡിയോയിൽ യുവതി ഈ വിഭവം കഴിക്കുകയും ഏറെ രുചികരമാണെന്നും വിവരിക്കുകയും ചെയ്യുന്നു.

മാംസം പന്നിയിറച്ചിയുടെ പാദങ്ങൾ പോലെയാണെന്നും വിഭവത്തിന്റെ ആവിയിൽ വേവിച്ച മുതലകാൽ ചിക്കൻ പോലെയാണെന്നും വീഡിയോയിൽ യുവതി പറയുന്നു. ഈ വിഭവത്തിൽ 40-ലധികം വ്യത്യസ്ത മസാലകൾ അടങ്ങിയിട്ടുണ്ടെന്ന് വിച്ച് ക്യാറ്റ് റെസ്റ്റോറന്റ് ഉടമ പറയുന്നു. ഈ വിഭവം കഴിക്കാൻ ആരും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ലെന്ന് റെസ്റ്റോറന്റ് ഉടമ പറഞ്ഞു.
 പലരും റെസ്റ്റോറന്റിൽ വന്നാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായി ഈ വിഭവത്തിന്റെ ഈ വിഭവത്തിന്റെ  ചിത്രങ്ങൾ എടുക്കാറുണ്ടെന്നും എന്നാൽ അത് കഴിക്കാൻ അവർ ഭയപ്പെടുന്നുവെന്നും റെസ്റ്റോറന്റ് ഉടമ പറയുന്നു. ഈ വിഭവം കണ്ടിട്ട്  തന്നെ പേടിയാകുന്നുവെന്ന് ചിലർ കമന്റ് ചെയ്തു.

ടോയ്‍ലറ്റ് ആണോ അക്വേറിയം ആണോ? രസകരമായ വീഡിയോ...
 

Latest Videos
Follow Us:
Download App:
  • android
  • ios