ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.  പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. 

Superfoods To Raise Healthy Cholesterol Levels In Blood azn

ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഉയർന്ന കൊളസ്ട്രോളിന് കാരണം. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക്, നെഞ്ചുവേദന എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.  പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. 

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍... 

ഒന്ന്... 

ഒലീവ് ഓയിലാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍, മിനറലുകള്‍, വിറ്റാമിനുകളായ ഇ, കെ തുടങ്ങിയന അടങ്ങിയ ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

വെളിച്ചെണ്ണയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്... 

ചീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ ബി12, ഫോസ്ഫറസ്, സെലീനിയം തുടങ്ങിയവ അടങ്ങിയ ചീസ് കഴിക്കുന്നതും നല്ലതാണ്. 

നാല്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും അയേണ്‍, കോപ്പര്‍, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. 

അഞ്ച്... 

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സുകള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ആറ്... 

ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് സാല്‍മണ്‍ ഫിഷ് പോലെയുള്ള കഴിക്കുന്നത്  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ഏഴ്... 

തൈരാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ തൈരും ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മത്തങ്ങ വിത്തുകൾ കളയേണ്ട; അറിയാം ഈ പത്ത് ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios