ഇത് തീ പാറും മോമോസ്; വൈറലായി പാചകപരീക്ഷണ വീഡിയോ

ഹാർദിക്ക് മാലിക്ക് എന്ന ഫുഡ് വ്ലോഗറാണ് ഈ മോമോസ് കടയുടെ വീഡിയോ പങ്കുവച്ചത്. മോമോസ് തയ്യാറാക്കുമ്പോള്‍ തീപ്പൊരികള്‍ പാറുന്നതും വീഡിയോയില്‍ കാണാം. 

street vendor makes fire momos in viral video

വൈവിധ്യമാര്‍ന്നതാണ് ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ (street food). അത്തരത്തില്‍ തെരുവുഭക്ഷണങ്ങളുടെ നിരവധി പാചക പരീക്ഷണ വീഡിയോകള്‍ (videos) സമൂഹ മാധ്യമങ്ങളില്‍ (social media) വൈറലാകാറുണ്ട്. 

ഇപ്പോഴിതാ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു വഴിയോര ഭക്ഷണശാലയിലെ മോമോസ് ആണ് ഭക്ഷണപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.  ഹാർദിക്ക് മാലിക്ക് എന്ന ഫുഡ് വ്ലോഗറാണ് ഈ മോമോസ് കടയുടെ വീഡിയോ പങ്കുവച്ചത്. മോമോസ് തയ്യാറാക്കുമ്പോള്‍ തീപ്പൊരികള്‍ പാറുന്നതും വീഡിയോയില്‍ കാണാം. 

ആവിയിൽ വേവിച്ചു വച്ചിരിക്കുന്ന മോമോസ് ഫ്രൈയിങ് പാനിലെ എണ്ണയിൽ വറുത്തെടുത്ത ശേഷം അതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കും. ശേഷം ഫ്രൈയിങ് പാനിനുള്ളിലേക്ക് തീ പിടിക്കുന്ന രീതിയിൽ പൊള്ളിച്ചെടുക്കുകയാണ് ചെയ്യുന്നത്. തയ്യാറായ മോമോസിലേയ്ക്ക് സോസുകൾ ചേർത്താണ് വിളമ്പുന്നത്. സംഭവം മോമോസ് പ്രേമികള്‍ക്ക് ഇഷ്ടമായിട്ടുണ്ട് എന്നാണ് കമന്‍റുകള്‍ സൂചിപ്പിക്കുന്നത്. 

 

ഇതിന് മുമ്പ് ഇത്തരത്തില്‍ തീ പാറും ദോശ തയ്യാറാക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍ഡോറിലാണ് ഈ വെറൈറ്റി ദോശ തയ്യാറാക്കിയിരിക്കുന്നത്. ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഫുഡ് വ്‌ളോഗ്ഗിങ്ങ് ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ആദ്യം തവയിലേയ്ക്ക് ദോശമാവ് ഒഴിച്ച ശേഷം മസാലക്കൂട്ടുകളും ചെറുതായി അരിഞ്ഞ പച്ചക്കറികളും ചേര്‍ക്കും. തീ കൂട്ടി വച്ചാണ് ഈ ദോശ ചുട്ടെടുക്കുന്നത്. മസാല നിരത്തി വച്ച ദോശയ്ക്കരികിലേയ്ക്ക് ഫാന്‍ കൊണ്ടുവരുന്നതോടെ തീപ്പൊരികള്‍ പാറുന്നതും കാണാം. തീപ്പൊരികള്‍ കൊണ്ട് പാകപ്പെടുത്തിയ ദോശ മടക്കി അതിന് മുകളിലേയ്ക്ക് ധാരാളം ചീസും വിതറും.

 

എന്നാല്‍ ഈ വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും അന്ന് രംഗത്തെത്തിയിരുന്നു. ഇത് അപകടം പിടിച്ചതാണെന്നായിരുന്നു പലരുടെയും അഭിപ്രായം. 

Also Read: മുത്തുവിന്റെ 'രജനീകാന്ത് സ്‌റ്റൈല്‍ ദോശ'യ്ക്ക് വൻഡിമാന്റ്, വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios