ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

start your day with soaked fenugreek water

നമ്മുടെ അടുക്കളകളിലെ രുചിയുടെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് ഉലുവ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഇവ. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഫൈബറിനാല്‍ സമ്പന്നമാണ് ഉലുവ.  ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ ഗുണങ്ങൾ വർധിപ്പിക്കും. ഇത്തരത്തില്‍ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത്  ദഹനപ്രശ്നങ്ങളെയും അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവയെയും അകറ്റുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.  

രണ്ട്...

ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. 

മൂന്ന്... 

ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

നാല്...

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും.

അഞ്ച്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

ആറ്... 

ഉലുവ വെള്ളം പതിവായി കുടിക്കുന്നത് കിഡ്നി സ്റ്റോണിനെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്... 

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് തലമുടി വളർച്ചയ്ക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: പതിവായി ഒരു പിടി വാൾനട്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios