Food Video : 'ആഹാ ഗ്രില്‍ഡ് മീറ്റ്' എന്ന് കൊതിച്ചെങ്കില്‍ തെറ്റി; സംഗതി വേറെയാ...

ഒറ്റ കാഴ്ചയില്‍ രുചികരമായ ഗ്രില്‍ഡ് മീറ്റോ മറ്റോ ആണെന്നേ പറയൂ. നന്നായി മൊരിഞ്ഞിരിക്കുന്ന പുറംഭാഗം. റിബ്‌സിന്റെ ഭാഗമാണെന്നാണ് കാഴ്ചയില്‍ തോന്നുക. മീറ്റ് പ്രേമികളെല്ലാം തന്നെ ഒറ്റയോട്ടത്തിന് ചുറ്റും കൂടുന്ന അത്രയും 'ലുക്ക്' ഉള്ള ഡിഷ് എന്ന് വേണമെങ്കില്‍ പറയാം

special cake in the form of grilled meat

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ  ( Social Media ) നമ്മെ തേടിയെത്തുന്നത് എണ്ണമറ്റ വീഡിയോകളാണ്. പല വിഷയങ്ങളെയും സംബന്ധിച്ചായിരിക്കും ഈ വീഡിയോകളത്രയും. എന്നാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ ( Food Video ) ആരും ഒരു നിമിഷം അതിലേക്ക് ശ്രദ്ധ നല്‍കാറുണ്ട്, അല്ലേ? 

അതെ, ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് തന്നെയാണ് സോഷ്യല്‍ മീഡിയ ആയാലും യൂട്യൂബ് ആയാലുമെല്ലാം 'ഡിമാന്‍ഡ്' കൂടുതല്‍. അതുകൊണ്ടാണ് ഫുഡ് ബ്ലോഗര്‍മാരുടെ എണ്ണവും ഇത്രയും കൂടിവരുന്നത്. എന്തായാലും ഫുഡ് വീഡിയോകള്‍ എപ്പോഴും കാണുന്നത് സന്തോഷകരമായ ഒരനുഭവം തന്നെയാണ്. 

എന്നാല്‍ ഈ അടുത്ത കാലങ്ങളിലായി ഫുഡ് വീഡിയികോളില്‍ രസകരമായ പല പരീക്ഷണങ്ങളും കാണാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ വന്നത് കേക്കുകളിലാണെന്ന് പറയാം. നിത്യോപയോഗ സാധനങ്ങളുടെ രൂപത്തിലും മറ്റും കേക്കുകള്‍ തയ്യാറാക്കുകയും അവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രശസ്തരാവുകയും ചെയ്തത് നിരവധി പേരാണ്. 

സമാനമായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഒറ്റ കാഴ്ചയില്‍ രുചികരമായ ഗ്രില്‍ഡ് മീറ്റോ മറ്റോ ആണെന്നേ പറയൂ. നന്നായി മൊരിഞ്ഞിരിക്കുന്ന പുറംഭാഗം. റിബ്‌സിന്റെ ഭാഗമാണെന്നാണ് കാഴ്ചയില്‍ തോന്നുക. മീറ്റ് പ്രേമികളെല്ലാം തന്നെ ഒറ്റയോട്ടത്തിന് ചുറ്റും കൂടുന്ന അത്രയും 'ലുക്ക്' ഉള്ള ഡിഷ് എന്ന് വേണമെങ്കില്‍ പറയാം. 

എന്നാല്‍ ഇത് മുറിക്കുന്നതോടെ എല്ലാ സങ്കല്‍പങ്ങളും തകിടം മറിയും. നേരത്തേ സൂചിപ്പിച്ചത് പോലെ കേക്കില്‍ തന്നെയുള്ളൊരു പരീക്ഷണമായിരുന്നു ഇതും. മീറ്റ് പ്രേമികള്‍ അല്‍പമൊന്ന് പ്രതിഷേധിക്കുമെങ്കിലും ഇത്രയും മികവോടെയും പൂര്‍ണതയോടെയും കേക്ക് തയ്യാറാക്കിയ ഷെഫിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. 

ഇനായ എന്ന യുവതിയാണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ തന്നെയാണ് ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ കേക്കിന്റെ വീഡിയോ പങ്കുവച്ചത്. ലോകപ്രശസ്ത പാചകവിദഗ്ധന്‍ ഗോര്‍ഡന്‍ രാംസേയെ പേരെടുത്ത് സൂചിപ്പിച്ചാണ് ഇനായ കേക്കിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by INAE CAKES (@inaecakes)

'ഗോര്‍ഡന്‍ രാംസേ എന്ത് പറയുമെന്നാണ് ഞാനാലോചിക്കുന്നത്' എന്നായിരുന്നു ഇനായയുടെ അടിക്കുറിപ്പ്. എന്തായാലും രസകരമായ വീഡിയോ ലക്ഷക്കണക്കിന് പ്രേക്ഷരെയാണ് സമ്പാദിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമെല്ലാം പങ്കുവയ്ക്കുന്നുമുണ്ട്.

Also Read:- 'കയ്യിലുള്ളത് കുഞ്ഞാണോ, അതോ കുഞ്ഞിന്റെ രൂപത്തിലുള്ള കേക്കോ?'

Latest Videos
Follow Us:
Download App:
  • android
  • ios