ഇതാണ് ചില്ലി ഗാര്‍ലിക് മാഗി; കിടിലൻ എന്ന് വീഡിയോ പരീക്ഷിച്ചവര്‍

വിവിധ സോസുകളും പച്ചമുളകും വെളുത്തുള്ളിയുമാണ് ഇതില്‍ ചേര്‍ക്കുന്നത്. കുക്കിംഗ് വീഡിയോ കണ്ടിട്ട് തന്നെ കൊതിയായെന്നും, ചെയ്തുനോക്കിയപ്പോള്‍ വീഡിയോ കണ്ടതുപോലെ അത്രയും രുചിയുണ്ടെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു. 

simple recipe of chilli garlic maggi hyp

മാഗി നൂഡില്‍സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടെയും മനസില്‍ ഒരുപാടോര്‍മ്മകളായിരിക്കും. സ്കൂള്‍ - കോളേജ് കാലത്തെ വിശന്നിരിക്കുന്ന വൈകുന്നേരങ്ങളുടെ ആശ്രയം എന്ന നിലയ്ക്കാണ് അധികപേരും മാഗിയെ ഓര്‍ക്കുക. 

ഹോസ്റ്റലിലോ, പഠനാവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്ന് മാറി മറ്റെവിടെയെങ്കിലും താമസിക്കുമ്പോഴോ എല്ലാം നമുക്ക് ഏറെ സഹായകമായി വന്നിട്ടുള്ളൊരു ഭക്ഷണം കൂടിയാണ് മാഗിയെന്ന് നിസംശയം പറയാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അത്ര വിലയില്ലാത്തൊരു വിഭവം എന്ന നിലയ്ക്കാണ് മാഗിക്ക് വളരെയധികം പ്രചാരം കിട്ടിയത്.

മാഗിയുടെ തന്നെ മസാല ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാമെങ്കിലും മാഗിയില്‍ പലവിധ പരീക്ഷണങ്ങളും നടത്തുന്നവരും കുറവല്ല. പച്ചക്കറികള്‍, മുട്ട, ഇറച്ചി, സീഫുഡ് എന്നിങ്ങനെ പല ഫ്ളേവറുകളില്‍ മാഗി തയ്യാറാക്കാറുണ്ട്. 

ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയില്‍ അസാധാരണമായ മാഗി പരീക്ഷണങ്ങളും നാം കാണാറുണ്ട് അല്ലേ? ചോക്ലേറ്റ് മാഗി, കോള മാഗി, തന്തൂരി മാഗി എന്നിങ്ങനെ പോകും പുതുമയേറിയ പരീക്ഷണങ്ങള്‍. പക്ഷേ ഇങ്ങനെ വരുന്ന പരീക്ഷണ വീഡിയോകള്‍ക്ക് പലപ്പോഴും വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളതെന്നതാണ് സത്യം.

എന്നാലിതാ കയ്യടി നേടിക്കൊണ്ട് ഒരു മാഗി പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. വിവിധ സോസുകളും പച്ചമുളകും വെളുത്തുള്ളിയുമാണ് ഇതില്‍ ചേര്‍ക്കുന്നത്. കുക്കിംഗ് വീഡിയോ കണ്ടിട്ട് തന്നെ കൊതിയായെന്നും, ചെയ്തുനോക്കിയപ്പോള്‍ വീഡിയോ കണ്ടതുപോലെ അത്രയും രുചിയുണ്ടെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു. 

ആദ്യം മാഗി നൂഡില്‍സ് വെള്ളത്തില്‍ വേവിച്ച് മാറ്റിവയ്ക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ശേഷമൊരു പാൻ ചൂടാക്കി ഗ്രീൻ ചില്ലി സോസ്, റെഡ് ചില്ലി സോസ്, സോയ സോസ് എന്നിവയും അല്‍പം മുളകുപൊടിയും, മാഗി ടേസ്റ്റ് മേക്കറും, മാഗി മസാലയും ചേര്‍ക്കണം. എല്ലാം നല്ലതുപോലെ യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലായി വരും. 

ഇനി, ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന മാഗി നൂഡില്‍സ് ചേര്‍ക്കുകയാണ്. നൂഡില്‍സും മസാലക്കൂട്ടും നല്ലതുപോലെ യോജിപ്പിക്കണം. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റി, അതിലേക്ക് മസാല ചേര്‍ത്ത് തയ്യാറാക്കി വച്ചിരിക്കുന്ന മാഗി നൂഡില്‍സ് കൂടി ചേര്‍ത്ത് ഇളക്കി മുകളില്‍ ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേര്‍ത്ത് ഇളക്കി വാങ്ങാം. 

സംഗതി നല്ല രുചിയാണെന്നാണ് പരീക്ഷിച്ചവരെല്ലാം കമന്‍റിലൂടെ പറയുന്നതെന്ന് പറഞ്ഞുവല്ലോ. എന്നാലിത്രയും മസാലയും എണ്ണയും വരുന്നതിനാല്‍ ഇത് 'ഹെല്‍ത്തി'യല്ലെന്നാണ് പലരുടെയും ആക്ഷേപം. എന്തായാലും വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കാറുണ്ടോ? എങ്കിലറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios