പ്രമേഹമുള്ളവർക്ക് വാൾനട്ട് കഴിക്കാമോ?
വാൾനട്ട് നാരുകളാൽ സമ്പുഷ്ടമാണ്. വാൾനട്ട് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട് (walnut). തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ (blood sugar level) വാൾനട്ട് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വാൾനട്ട് നാരുകളാൽ സമ്പുഷ്ടമാണ്. വാൾനട്ട് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ജിഐ സൂചിക 55 ൽ താഴെയുള്ള ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് അനുയോജ്യമാണെന്ന് വിദഗ്ധർ പറയുന്നു.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. വിഷാദരോഗം അകറ്റാൻ നല്ലൊരു മരുന്നാണ് വാൾനട്ട്. കൂടാതെ ഭാരം കുറയ്ക്കാന്‍, എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍, മുടി വളര്‍ച്ചയ്ക്ക് എന്നിവയ്ക്കെല്ലാം ഏറ്റവും മികച്ചതാണ് വാള്‍നട്ട്.
വാള്‍നട്ടിൽ കലോറിയുടെ അളവ് വളരെ കുറവാണ്. ഒരു ബൗൾ വാള്‍നട്ടില്‍ 200ല്‍ താഴെ കലോറിയും 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല, വൈറ്റമിന്‍ ബി 5, വൈറ്റമിന്‍ ഇ എന്നിവ സമ്പുഷ്ടമായ വാൾനട്ട് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. വൈറ്റമിന്‍ ബി 5 കറുത്ത പാടുകളും കരുവാളിപ്പും നീക്കം ചെയ്യുന്നു.
മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കൂ; ഗുണങ്ങൾ ചെറുതൊന്നുമല്ല