Weight Loss Diet| വണ്ണം കുറയ്ക്കണോ? ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...
കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും.
അമിതവണ്ണം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ (to lose weight) ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ (diet plans) പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് (lifestyle changes) അമിതവണ്ണത്തിന് (over weight) കാരണം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. ഉയർന്ന കലോറി ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കൂടാനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍.
മൂന്ന് നേരവും അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് പലപ്പോഴും ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമാകാം. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു നേരം മാത്രമേ ചോറ് കഴിക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അരിക്ക് പകരം ഉപയോഗിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
അരിക്ക് പകരമായി ഉപയോഗിക്കാവുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ദാലിയ. ഗോതമ്പ് നുറുക്ക്, ബള്‍ഗര്‍ എന്നും ഇവയ്ക്ക് പേരുണ്ട്. വെന്ത് കഴിയുമ്പോള്‍ അരിയുടെ രുചിയും മണവും ഇവയ്ക്കുണ്ടാകും. 91 ഗ്രാം ദാലിയയില്‍ 76 ശതമാനമാണ് കലോറിയുടെ അളവ്. അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 25 ശതമാനം കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
രണ്ട്...
ക്വിനോസ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഖീര്‍, ഉപ്പുമാവ്, ചിക്കന്‍ബിരിയാണി എന്നിവ ഉണ്ടാക്കുന്നതിന് സാധാരണയായി ഉപയോഗിച്ചുവരുന്നതാണ് ക്വിനോസ. പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
മൂന്ന്...
അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ബാര്‍ലി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, എയണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്.
നാല്...
കോളിഫ്‌ളവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ചോറിന് പകരം ഈ പച്ചക്കറി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അഞ്ച്...
അരിയുടെ പകരക്കാരനായി ഉപയോഗിക്കാവുന്ന ഒരു ധാന്യമാണ് മുളയരി. വിറ്റാമിന്‍ ബിയും പ്രോട്ടീനും മുളയരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
Also Read: 15 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് മീര അനില്‍; പിന്നിലെ രഹസ്യം ഇതാണ്...