പച്ചരിയും ഉഴുന്നും വേണ്ട.... പ്രാതലിന് രുചികരവും മൃദുലവുമായ ഓട്സ് ദോശ ആയാലോ?
ദോശമാവിന് വിലകൂടിയ ഈ സമയത്ത് പച്ചരിയും ഉഴുന്നും ഇല്ലാതെ തന്നെ പ്രാതലിന് രുചികരമായ ദോശ തയ്യാറാക്കിയാലോ?...തയ്യാറാക്കാം ഈസി ഓട്സ് ദോശ...
ദോശ, ഇഡലി മാവിന് വിലകൂടിയ വാർത്ത നാം അറിഞ്ഞതാണ്. 35 മുതൽ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതൽ അഞ്ചു രൂപ വർധിക്കും. ദോശമാവിന് വിലകൂടിയ ഈ സമയത്ത് പച്ചരിയും ഉഴുന്നും ഇല്ലാതെ തന്നെ പ്രാതലിന് രുചികരമായ ദോശ തയ്യാറാക്കിയാലോ?...തയ്യാറാക്കാം ഈസി ഓട്സ് ദോശ...
വേണ്ട ചേരുവകൾ...
ഓട്സ് 1 കപ്പ്
വെളളം 1 കപ്പ്
തക്കാളി 1 എണ്ണം
സവാള 1 എണ്ണം
മുളകു പൊടി 1/2 ടീ സ്പൂൺ
ജീരകം 1/2 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഓട്സ് 20 മിനുട്ട് നേരം വെള്ളത്തിൽ കുതിർക്കാൻ ഇട്ട് വയ്ക്കുക. കുതിർന്ന ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ശേഷം മാവിലേക്ക് അൽപം മല്ലിയിലയിട്ട ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കുക. രണ്ട് വശവും മൊരിച്ച് എടുക്കാം. ശേഷം സാമ്പാറിനൊപ്പമോ ചട്ണിക്കൊപ്പമോ ചേർത്ത് കഴിക്കാം.
ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ചർമ്മത്തെ സുന്ദരമാക്കാം