ഗർഭിണികൾ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍...

അമ്മയുടെയും വളരുന്ന കുട്ടിയുടെയും ആരോഗ്യത്തിന് സിങ്ക് അത്യാവശ്യമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ഭദ്ര പറയുന്നത്. കുഞ്ഞിയുടെ ശാരീരിക വളര്‍ച്ചയ്ക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ അനിവാര്യമാണ്. 

Pregnant Women Must Consume Zinc rich foods azn

ഗർഭിണികളുടെ ആരോഗ്യത്തിനായി പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം പ്രധാനമാണ്.  ഹോർമോൺ, ശാരീരിക വ്യത്യാസങ്ങൾ കാരണം സ്ത്രീകൾക്ക് സവിശേഷമായ പോഷകാഹാരം ആവശ്യമാണ്. അത്തരത്തില്‍ ഗര്‍ഭക്കാലത്ത് സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്.  അമ്മയുടെയും വളരുന്ന കുട്ടിയുടെയും ആരോഗ്യത്തിന് സിങ്ക് അത്യാവശ്യമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ഭദ്ര പറയുന്നത്. കുഞ്ഞിയുടെ ശാരീരിക വളര്‍ച്ചയ്ക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ അനിവാര്യമാണ്. ഗർഭകാലത്ത് പ്രതിദിനം ശുപാർശ ചെയ്യപ്പെടുന്ന സിങ്ക്  12mg/d ആണ്.

അമ്മയ്ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനം, നാഡികളുടെ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.  തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും ഉപാപചയത്തിനും സിങ്ക് അത്യാവശ്യമാണ്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ചയുൾപ്പെടെ ആവശ്യങ്ങള്‍ക്കും സിങ്ക് സഹായിക്കും. 

അത്തരത്തില്‍ സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

സിങ്കിന്റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, കശുവണ്ടി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

മൂന്ന്... 

സൂര്യകാന്തി വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഇവയും ഗര്‍ഭിണികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി, ഡി, ഇ  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തതായ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ആറ്...

ചിക്കനിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത്  സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.

ഏഴ്...

ഉരുളക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും സിങ്ക് ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരം.

Also Read: 30 കടന്നവര്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios