മുട്ട മുതല്‍ ബദാം വരെ; ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാം 'ബയോട്ടിൻ' അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വേണ്ട ഒരു സുപ്രധാന പോഷകമാണ് ബയോട്ടിൻ.വിറ്റാമിൻ-ബി കുടുംബത്തിലുള്‍പ്പെടുന്നൊരു ഘടകമാണ് ബയോട്ടിൻ.  വിറ്റാമിൻ-ബി 7 എന്നും ഇതറിയപ്പെടുന്നു. 

power of biotin rich foods for healthy skin azn

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. അതിനാല്‍ ചര്‍മ്മ സംരക്ഷണം വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രധാനമാണ്. 

ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വേണ്ട ഒരു സുപ്രധാന പോഷകമാണ് ബയോട്ടിൻ. വിറ്റാമിൻ-ബി കുടുംബത്തിലുള്‍പ്പെടുന്നൊരു ഘടകമാണ് ബയോട്ടിൻ. വിറ്റാമിൻ-ബി 7 എന്നും ഇതറിയപ്പെടുന്നു. ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ബയോട്ടിൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നതാണ്. യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിന് ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 

അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിലാണ് ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ളത്. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുകയും യുവത്വം നൽകുകയും ചെയ്യുന്നു.

രണ്ട്... 

ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്സ് ആണ് ബദാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

മൂന്ന്... 

മധുരക്കിഴങ്ങ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍‌, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്... 

സാല്‍മണ്‍ ഫിഷ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കോളിഫ്ലവർ കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios