Onam 2023 : സദ്യ സ്പെഷ്യൽ നേന്ത്രപ്പഴം പായസം ; ഈസി റെസിപ്പി
ഈ ഓണസദ്യയ്ക്ക് സ്പെഷ്യൽ നേന്ത്രപ്പഴം പായസം തയ്യാറാക്കിയാലോ?...
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഈ ഓണസദ്യയ്ക്ക് സ്പെഷ്യൽ നേന്ത്രപ്പഴം പായസം തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
നന്നായി പഴുത്ത നേന്ത്രപ്പഴം 3 എണ്ണം
തേങ്ങയുടെ ഒന്നാം പാൽ 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ രണ്ടര കപ്പ്
ശർക്കര പൊടിച്ചത് 2 കപ്പ്
തേങ്ങ കൊത്ത് 1/4 കപ്പ്
നെയ്യ് 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം...
നേന്ത്രപ്പഴം രണ്ട് കഷ്ണങ്ങളാക്കി തൊലിയോട് കൂടി ആവിയിൽ വേവിച്ചെടുക്കുക. അതിന് ശേഷം തൊലി നീക്കം ചെയ്ത് അതിന്റെ ഉള്ളിലുള്ള കറുത്ത ഡോട്ഡ് നീക്കം ചെയ്ത് മിക്സിയിൽ അൽപം തേങ്ങാപ്പാൽ ചേർത്ത് ഉരുക്കി എടുത്ത് അരിച്ച് മാറ്റിവയ്ക്കുക. പേസ്റ്റ് രൂപത്തിലാക്കിയ നേന്ത്രപ്പഴവും ശർക്കരയും മിക്സ് ചെയ്ത് ചെറുതീയിൽ അഞ്ച് മിനുട്ട് നേരം വേവിക്കുക. ഇനി അതിലേക്ക് രണ്ടാം പാൽ ചേർത്ത് 10 മിനുട്ട് ഇളക്കുക. അടിയിൽ പിടിക്കാതെ ഇളക്കുക. അതിന് ശേഷം മൂന്നാം പാൽ ചേർക്കാവുന്നതാണ്. ശേഷം ഒരു പാനിലേക്ക് നെയ്യ് ചേർത്ത് തേങ്ങ കൊത്ത്, അണ്ടിപരിപ്പ്, മുന്തിരി എന്നിവ ഫ്രെെ ചെയ്ത് പായസത്തിൽ ചേർക്കുക. ശേഷം ചൂടോടെ കുടിക്കാം. നേന്ത്രപ്പഴം പായസം തയ്യാർ...
തയ്യാറാക്കിയത്;
സന്ധ്യ,
തിരുവനന്തപുരം
Read more ഈ ഓണത്തിന് സ്പെഷ്യൽ കരിക്ക് പായസം തയ്യാറാക്കാം