Onam 2023: ഓണം സ്പെഷ്യൽ പനീർ ക്യാരറ്റ് പായസം, എളുപ്പം തയാറാക്കാം...
ഓണത്തിന് സ്പെഷ്യൽ പനീർ - കാരറ്റ് പായസം തയ്യാറാക്കിയാലോ?
ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ഈ ഓണത്തിന് എന്ത് പായസമാണ് നിങ്ങൾ തയ്യാറാക്കുന്നത്. ഓണത്തിന് സ്പെഷ്യൽ പനീർ - കാരറ്റ് പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
1. പനീർ -100 ഗ്രാം ( പൊടിച്ചത് )
2. ക്യാരറ്റ് (ഗ്രേറ്റ് ചെയ്തത് ) - അര കപ്പ്
3. പഞ്ചസാര - അര കപ്പ്
4. പാൽ - ഒരു ലിറ്റർ
5. നെയ്യ് - ഒരു ടീ സ്പൂൺ
6. ഏലയ്ക്ക പ്പൊടി - 1/4 ടീ സ്പൂൺ
7. അണ്ടിപ്പരിപ്പ്, കിസ്മിസ്സ് - 5 ഗ്രാം വീതം
തയ്യാറാക്കുന്ന വിധം...
ചുവടു കട്ടിയുള്ള പാത്രത്തിൽ ഒരു ചെറിയ സ്പൂൺ നെയ്യ് ഒഴിച്ച് പനീർ, ക്യാരറ്റ് എന്നിവ നന്നായി വഴറ്റുക. അതിലേക്ക് പഞ്ചസാര ചേർക്കുക. പഞ്ചസാര ഉരുകി തുടങ്ങുമ്പോൾ പാൽ ചേർത്ത് തിളപ്പിക്കുക. തിളച്ചു കുറുകി തുടങ്ങുമ്പോൾ ഏലയ്ക്കപ്പൊടി ചേർത്ത് വാങ്ങുക. ഏഴാമത്തെ ചേരുവകൾ നെയ്യിൽ വറുത്തിടുക.
തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്
Also Read: Onam 2023 : ഓണത്തിന് രുചികരമായ നവരസ പായസം ; ഇങ്ങനെ തയ്യാറാക്കാം