ഭം​ഗി മാത്രമല്ല രുചിയും സൂപ്പറാണ് ; ചന്ദ്രാകൃതിയിലുള്ള കുക്കീസ് എളുപ്പം തയ്യാറാക്കാം

വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന കുക്കീസാണിത്. എങ്ങനെയാണ് ഈ കുക്കീസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

moon cookies easy and tasty recipe -rse-

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് കുക്കീസ്. പലതരത്തിലുള്ള കുക്കീസ് ഇന്ന് വിപണിയിൽ ലഭ്യമാണ്. കടകളിൽ നിന്ന് വാങ്ങുന്ന അതേരുചിയിലുള്ള കുക്കീസ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന കുക്കിയാണിത്. എങ്ങനെയാണ് ഈ കുക്കീസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

മെെദ                                  300 ​ഗ്രാം
പഞ്ചസാര                          75 ​ഗ്രാം
വെണ്ണ                                 15 ​ഗ്രാം
പാൽ പൊടി                      1 സ്പൂൺ‌
വാനില എസെൻസ്         1 സ്പൂൺ
ബേക്കിംഗ് പൗഡർ           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മൈദ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം അതിലേക്ക് വെണ്ണ, പൊടിച്ച പഞ്ചസാര, വാനില എസെൻസ് എന്നിവ ചേർക്കുക. ശേഷം ഈ മിശ്രിതം നന്നായി കുഴച്ചെടുക്കുക. ശേഷം 15 മിനുട്ട് സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം ഓവൻ 350°F-ൽ പ്രീഹീറ്റ് ചെയ്യുക. ശേഷം ഈ മാവ് പരത്തി എടുക്കുക. ശേഷം ഒരു റൗണ്ട് കുക്കി കട്ടർ ഉപയോഗിച്ച് ചെറിയ മൂൺ ഷെപ്പുകളിൽ മുറിച്ചെടുക്കുക. ശേഷം അവ ബേക്കിംഗ് ട്രേയിൽ സെറ്റ് ചെയ്ത് വയ്ക്കുക. ഓവനിൽ വച്ച ശേഷം ബേക്ക് ചെയ്തെടുക്കുക. തണുത്ത ശേഷം ചായക്കൊപ്പമോ അല്ലാതെയോ കുക്കീസ് കഴിക്കാം. 

പ്രമേഹരോഗികൾക്കും സന്തോഷത്തോടെ ഓണസദ്യ കഴിക്കാം ; ഇക്കാര്യങ്ങൾ കൂടി മനസിൽ വയ്ക്കുക
 

Latest Videos
Follow Us:
Download App:
  • android
  • ios