തക്കാളി വില കൂടിയതിന് പിന്നാലെ നോട്ടീസ് ഇറക്കി മക് ഡൊണാള്‍ഡ്സ്...
ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലുമെല്ലാമാണ് ഇത് വല്ലാത്ത പ്രതിസന്ധിയായി വന്നിരിക്കുന്നത്. പെടുന്നനെ വിഭവങ്ങളുടെ വില ഉയര്‍ത്താനും വയ്യ, എന്നാല്‍ തക്കാളിയില്ലാതെ വിഭവങ്ങളുണ്ടാക്കാനും വയ്യ എന്ന അവസ്ഥയിലാണ് ഹോട്ടലുകാര്‍.
തക്കാളിയുടെ വില കുത്തനെ കൂടിയത് വലിയ രീതിയിലാണ് നമ്മെ ബാധിച്ചിരിക്കുന്നത്. ഇതിന് പുറമെ തക്കാളിയുടെ ദൗര്‍ലഭ്യവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലുമെല്ലാമാണ് ഇത് വല്ലാത്ത പ്രതിസന്ധിയായി വന്നിരിക്കുന്നത്.
പെടുന്നനെ വിഭവങ്ങളുടെ വില ഉയര്‍ത്താനും വയ്യ, എന്നാല്‍ തക്കാളിയില്ലാതെ വിഭവങ്ങളുണ്ടാക്കാനും വയ്യ എന്ന അവസ്ഥയിലാണ് ഹോട്ടലുകാര്‍. ഇന്ത്യൻ വിഭവങ്ങളിലാണെങ്കില്‍ തക്കാളി അത്രമാത്രം അവിഭാജ്യഘടകവുമാണ്. ഇന്ത്യൻ വിഭവങ്ങള്‍ മാത്രമല്ല- പല വിഭവങ്ങളും തക്കാളിയില്ലാതെ തയ്യാറാക്കല്‍ പ്രയാസകരമാണ്.
വേനല്‍ അധികമായി നീണ്ടുപോയത്, പെട്ടെന്നുള്ള കനത്ത മഴയുമാണ് രാജ്യത്ത് തക്കാളി ക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ തക്കാളി വില ഉയര്‍ന്നതിന് പുറമെ ലഭ്യതയും പ്രശ്നമായതോടെ ദില്ലിയിലെ മക് ഡൊണാള്‍ഡ്സ് ഒരു നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്.
മക് ഡൊണാള്‍ഡ്സിന്‍റെ ഔട്ട്‍ലെറ്റിന് പുറത്തായി കസ്റ്റമേഴ്സ് കാണുന്നതിന് പതിപ്പിച്ച നോട്ടീസാണിത്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തക്കാളിയുടെ ദൗര്‍ലഭ്യത്തെ മറികടക്കാൻ തങ്ങള്‍ ഏറെ ശ്രമിച്ചു. ഗുണനിലവാരമുള്ള ഭക്ഷണങ്ങളേ തങ്ങള്‍ കസ്റ്റമേഴ്സിന് വേണ്ടി ഇതുവരെ വിളമ്പാൻ ശ്രമിച്ചിട്ടുള്ളൂ. എന്നാലിപ്പോഴത്തെ പ്രതിസന്ധി തങ്ങള്‍ക്ക് മറികടക്കാവുന്നതല്ല, അതിനാല്‍ തന്നെ ഒരറിയപ്പുണ്ടാകുന്നത് വരെ തക്കാളിയില്ലാതെ വിഭവങ്ങള്‍ നല്‍കാനാണ് തീരുമാനം. എത്രയും പെട്ടെന്ന് തക്കാളി ലഭ്യത ഉറപ്പുവരുത്താനായി ഞങ്ങള്‍ ശ്രമിക്കും. അതുവരെയുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു- ഇതായിരുന്നു നോട്ടീസ്.
കാര്യങ്ങള്‍ ഇവിടെ വരെ എത്തിയെന്നും ഇങ്ങനെ പോയാല്‍ എത്ര നാള്‍ തക്കാളിയെ മറന്ന് ജീവിക്കേണ്ടി വരുമെന്നുമെല്ലാം ധാരാളം പേര്‍ ഇതിന് പ്രതികരണമായി സോഷ്യല്‍ മീഡിയയില്‍ ആശങ്ക പങ്കുവയ്ക്കുന്നു. അതേസമയം കസ്റ്റമേഴ്സിനെ വഞ്ചിക്കാൻ ശ്രമിക്കാതെ അവരോട് നേരിട്ട് കാര്യം പറയാനെടുത്ത നയത്തിന് പുറത്ത് മക് ഡൊണാള്‍ഡ്ഡിസനെ അഭിനന്ദിക്കുന്നവരും കുറവല്ല.
Also Read:- എന്തുകൊണ്ട് തക്കാളി വില കൂടി? തക്കാളിയില്ലാതെ കറികള്‍ രുചികരമാക്കാൻ ചില ടിപ്സ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-