പ്ലം പഴം തന്നെയാണോ പ്രൂൺസ്? നിങ്ങള്‍ അറിയേണ്ടത്...

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.  വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ തടയാനും സഹായിക്കും. 

know the benefits of prunes azn

ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്‍റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പ്രൂൺസില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം ഉണ്ട്. വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ഡ്രൈഫ്രൂട്ടാണിത്. 

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.  വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ തടയാനും സഹായിക്കും. ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് വിളര്‍ച്ചയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം ഇവയില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

 പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച ഒരു ഡ്രൈ ഫ്രൂട്ടാണിത്. പ്രൂൺസിന്‍റെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്രൂൺസ് കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഫൈബര്‍ ധാരാളം അടങ്ങിയ  പ്രൂൺസ് കഴിക്കുന്നത് വയര്‍ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പ്രൂൺസ്  പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാല്‍ ഇവ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.  വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ പ്രൂൺസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മം ചെറുപ്പമുള്ളതാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബിയും മറ്റും അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും നിലക്കടല കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios