ചിക്കൻ സൂപ്പ് പ്രിയരാണോ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ
ചിക്കനില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമിത രക്തസമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഭക്ഷണത്തില്‍ ചിക്കന്‍ സൂപ്പ് ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഇതിലെ ഉപ്പിന്റെ അളവ് നിരീക്ഷിക്കുകയും വേണം.
ചെറിയൊരു പനിയോ ജലദോഷമോ വന്നാൽ പലരും കുടിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് സൂപ്പ്. ചിക്കൻ സൂപ്പാകും അധികം പേരും കഴിക്കുന്നത്. ധാരാളം പോഷകഗുണങ്ങൾ ചിക്കൻ സൂപ്പിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മറ്റ് ധാതുക്കൾ എന്നിവ ധാരാളമായി ചിക്കനിൽ അടങ്ങിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ തകരാറുകൾ, ആസ്ത്മ എന്നിവ ചികിത്സിക്കാനും ചിക്കൻ സൂപ്പ് ഫലപ്രദമാണ്. ചിക്കനിൽ കാണപ്പെടുന്ന പ്രോട്ടീൻ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിത രക്തസമ്മർദ്ദത്താൽ ബുദ്ധിമുട്ടുന്ന ആളുകൾ ഭക്ഷണത്തിൽ ചിക്കൻ സൂപ്പ് ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ഇതിലെ ഉപ്പിന്റെ അളവ് നിരീക്ഷിക്കുകയും വേണം.
ചിക്കൻ പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്നു, ഇത് പേശികളുടെയും മറ്റ് ടിഷ്യൂകളുടെയും വളർച്ചയ്ക്ക് ശരിക്കും നല്ലതാണ്. ഒരു ചിക്കൻ സൂപ്പ് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായകമാണ്.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഏറെ ഗുണകരമാണ് സൂപ്പുകൾ. വിറ്റാമിൻ ബി പോലുള്ളവയുടെയും ധാതുക്കളുടെയും പ്രോട്ടീന്റെയും നല്ല ഉറവിടം കൂടിയാണിത്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
വായു മലിനീകരണം ഈ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം