കടലക്കറി ഇനി ഇങ്ങനെ തയാറാക്കി നോക്കൂ
മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ട്, അപ്പം, ഇഡിയപ്പം എന്നിവ. ഇവയ്ക്കെല്ലാം പറ്റിയ ഏറ്റവും നല്ലൊരു കറിയാണ് കടലക്കറി. തേങ്ങാപ്പാൽ ചേർത്ത സ്പെഷ്യൽ കടലക്കറി തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
കറുത്ത കടല 1/2 കിലോ
വെളുത്തുള്ളി 2 സ്പൂൺ
ചെറിയ ഉള്ളി - 4 സ്പൂൺ
സവാള 3 എണ്ണം
ചുവന്ന മുളക് 4 എണ്ണം
കറിവേപ്പില 2 എണ്ണം
തേങ്ങാ പാൽ 2 കപ്പ്
ഉപ്പ് 2 സ്പൂൺ
മഞ്ഞൾ പൊടി 1 സ്പൂൺ
ഗരം മസാല 2 സ്പൂൺ
മുളക് പൊടി 2 സ്പൂൺ
മല്ലി പൊടി 2 സ്പൂൺ
വെള്ളം 3 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം...
കടല തലേദിവസം വെള്ളത്തിലിട്ട് കുതിർത്തതിനുശേഷമാണ് കറി തയ്യാറാക്കേണ്ടത്. അടുത്തതായി കുക്കറിലേക്ക് കടലയും മഞ്ഞൾപ്പൊടിയും, ഉപ്പും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയതിന് ശേഷം അതിലേക്ക് സവാളയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം അതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള കടലയും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ തക്കാളിയും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് ആവശ്യത്തിന് ഉപ്പു കൂടെ ചേർത്ത് വേണം ഇത് വേവിച്ച കുറുക്കി എടുക്കേണ്ടത്. നന്നായിട്ട് ചേരുവകൾ എല്ലാം വെന്ത് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാം. അടുത്തതായിട്ട് മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് കടുക്, ചുവന്ന മുളക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കറിവേപ്പിലയും കൂടി ചേർത്ത് നന്നായിട്ട് വറുത്തതിനുശേഷം കറിയിലേക്ക് ചേർത്തു കൊടുക്കാം.
തയ്യോറാക്കിയത്;
ജോപോൾ, തൃശൂർ
Read more ചോറിനൊപ്പം കഴിക്കാൻ എളുപ്പത്തിൽ ഒരു നാടൻ ഒഴിച്ച് കറി