രുചികരമായ ഉള്ളി മുറുക്ക് എളുപ്പം തയ്യാറാക്കാം
മുറുക്ക് എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. ചുവന്നുള്ളി, തുവര പരിപ്പ്, അരിപ്പൊടി ഇവയെല്ലാം ചേർത്ത് ഒരു കിടിലൻ മുറുക്ക് തയ്യാറാക്കിയാലോ...
മുറുക്ക് എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. ചുവന്നുള്ളി, തുവര പരിപ്പ്, അരിപ്പൊടി ഇവയെല്ലാം ചേർത്ത് ഒരു കിടിലൻ മുറുക്ക് തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
അരിപ്പൊടി 3 കപ്പ്
തുവര പരിപ്പ് 1 കപ്പ്
(വറുത്തു പൊടിക്കുക )
ചുവന്നുള്ളി 10 എണ്ണം
മുളകുപൊടി രണ്ടു ടീസ്പൂൺ
എള്ള് ഒരു ടീ സ്പൂൺ
എണ്ണ, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
അരിപ്പൊടിയും, തുവരപ്പരിപ്പ് പൊടിച്ചതും അരിച്ചെടുക്കുക. ഉള്ളി മയത്തിൽ അരച്ചെടുത്തത്, മുളകുപൊടി, എള്ള്, ഉപ്പ് എന്നിവ പൊടിയിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു കട്ടിയായി കുഴച്ചെടുക്കുക. അര മണിക്കൂറിനു ശേഷം സേവനാഴിയിലെ നക്ഷത്ര ചില്ലിലൂടെ ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞൊഴിക്കുക.ഉള്ളി മുറുക്ക് തയ്യാർ...
തയ്യാറാക്കിയത്:
സരിത സുരേഷ്
ഹരിപ്പാട്