ചൂട് പൊരി പനിയാരം തയ്യാറാക്കേണ്ടത് ഇങ്ങനെ; റെസിപ്പി
റവ, തെെര്, പൊരി, ഉള്ളി, കാരറ്റ് പോലുള്ളവ ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് അറിയാം...
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് പൊരി പനിയാരം. റവ, തെെര്, പൊരി, ഉള്ളി, കാരറ്റ് പോലുള്ളവ ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് അറിയാം...
വേണ്ട ചേരുവകൾ...
പൊരി 2 കപ്പ്
റവ 1/2 കപ്പ്
തൈര് 2 ടേബിൾസ്പൂൺ
ഇഞ്ചി അരിഞ്ഞത് 2 ടീസ്പൂൺ
പച്ചമുളക് ചെറുതായി അരിഞ്ഞത് 2 എണ്ണം
ഉള്ളി 1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് 1/2 കപ്പ്
ജീരകം 1/2 ടീസ്പൂൺ
ഈനോ സാൾട്ട് 1/2 ടീസ്പൂൺ
അല്ലെങ്കിൽ
ബേക്കിങ് സോഡ 1/4 ടീസ്പൂൺ
മല്ലിയില 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
റവ, തൈരും കുറച്ചു വെള്ളവും ചേർത്ത് ഇളക്കി 10 മിനിറ്റ് വയ്ക്കുക. 10 മിനിറ്റിനു ശേഷം
2 കപ്പ് പൊരി ഒന്ന് വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുത്തതും മിക്സ് ചെയ്തു വച്ച റവയും ഉപ്പും 1/2 കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കുക.
പാത്രത്തിലേക്കു മാറ്റിയ ശേഷം ഇഞ്ചിയും പച്ചമുളകും പച്ചക്കറികളും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. ദോശ മാവിന്റെ പരുവത്തിൽ ആണ് മാവ് ഉണ്ടാകേണ്ടത്. അതിലേക്ക് ഈനോ സാൾട്ട് അല്ലെങ്കിൽ ബേക്കിങ് സോഡ ചേർത്ത് നന്നായി ഇളക്കി ചേർക്കുക.
ഉണ്ണിയപ്പം ചട്ടി വച്ചു കുറച്ചു എണ്ണ ഒഴിച്ച് കൊടുത്തു പനിയാരം ഉണ്ടാക്കി എടുക്കാം. ചട്ണിയുടെ കൂടെയൊ സോസിന്റെ കൂടെയോ കഴിക്കാം.
തയ്യാറാക്കിയത്:
പ്രഭ