ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ ഹെൽത്തി പുട്ട് കഴിച്ചോളൂ
ആരോഗ്യകരമായ നവധാന്യ പുട്ട് എളുപ്പം തയ്യാറാക്കാം. പ്രിയ അനിൽ കുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
എപ്പോഴും നമ്മൾ അരിയും ഗോതമ്പും കൊണ്ടുള്ള പുട്ടല്ലേ തയ്യാറാക്കാറുള്ളത്. എങ്കിൽ ഇതൊന്നുമല്ലാതെ മറ്റൊരു വെറെെറ്റി പുട്ട് ഉണ്ടാക്കിയാലോ? ആരോഗ്യകരമായ നവധാന്യ പുട്ട് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- രാഗി 1 കപ്പ് ( പൊടിച്ചത്)
- വെള്ളച്ചോളം 1 കപ്പ് ( പൊടിച്ചത്)
- ചോളം അരക്കപ്പ്
- സോയാബീൻസ് 1 കപ്പ്
- വറുഗു അരി അരക്കപ്പ്
- ചാമ അരി അരക്കപ്പ്
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം കൂടെ വറുത്ത് പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് വെള്ളവും തേങ്ങയും ഉപ്പും ചേർത്ത് കുഴച്ചു എടുക്കുക. ശേഷം പുട്ട് ചെമ്പിൽ വെള്ളം വച്ചു തിളച്ചാൽ പുട്ട് കുറ്റിയിൽ തേങ്ങയും മാവും ഇടകലർത്തി ഇട്ടു വച്ചു അവിയിൽ വേവിച്ചെടുക്കുക. നവധാനിയ പുട്ട് തയ്യാർ.
ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ വെറൈറ്റി വയലറ്റ് പുട്ട്; റെസിപ്പി