എളുപ്പം തയ്യാറാക്കാം ഈ തക്കാളി സൂപ്പ്
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സൂപ്പാണിത്. തക്കാളി, ചെറുപയര്‍, പാൽ, വെണ്ണ ഈ ചേരുവകൾ ചേർത്ത് ഈസിയായി തയ്യാറാക്കാവുന്ന ഒരു ഹെൽത്തി സൂപ്പാണിത്...
തക്കാളി കൊണ്ട് ചട്‌നി, ചമ്മന്തിയൊക്കെ ഉണ്ടാക്കാറില്ലേ.. ഇനി മുതൽ തക്കാളി കൊണ്ട് ഒരു ഹെൽത്തി സൂപ്പ് കൂടി പരീക്ഷിച്ചു നോക്കിയാലോ? വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകള്‍...
തക്കാളി 4 എണ്ണം (ചെറുതായി അരിഞ്ഞത്)
ചെറുപയര്‍ അരക്കപ്പ്
സവാള 1 എണ്ണം
വെണ്ണ 2 ടീസ്പൂൺ
എണ്ണ 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
കുരുമുളക് പൊടി അര ടീസ്പൂൺ
പാൽ അരക്കപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യം തക്കാളി, ചെറുപയര്‍, എന്നിവ വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിക്കുക. നല്ലതു പോലെ വെന്ത് കഴിഞ്ഞാൽ തവി കൊണ്ട് ഉടച്ച് കട്ടയില്ലാതാക്കുക. ശേഷം വെണ്ണ ചൂടാക്കി ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റുക. ഇത് ബ്രൗൺ നിറമാകുമ്പോള്‍ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ശേഷം പാല്‍ ചേര്‍ക്കുക. ശേഷം സൂപ്പിന്റെ പരുവത്തിലാകുമ്പോൾ കുരുമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് ചൂടോടെ വിളമ്പുക.
മുളപ്പിച്ച ചെറുപയർ കൊണ്ട് ഹെൽത്തിയായൊരു ദോശ; റെസിപ്പി