രുചികരമായ മുളക് പൊടി ചമ്മന്തി ; ഈസി റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്..

how to make easy home made spicy red chilly chammanthi

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

how to make easy home made spicy red chilly chammanthi

 

കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

ഇഡ്ഡ്ലി, ദോശ എന്നിവയ്ക്കൊപ്പം കഴിക്കാൻ ഇതാ സ്പെഷ്യൽ മുളക് പൊടി ചമ്മന്തി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ചമ്മന്തി.

വേണ്ട ചേരുവകൾ

  • കാശ്മീരി മുളക് പൊടി                 2 സ്പൂൺ 
  • ചെറിയ ചെറിയ ഉള്ളി                 2 എണ്ണം 
  • കായ പൊടി                                   1/2 സ്പൂൺ 
  • ഉപ്പ്                                                    1 /2 സ്പൂൺ 
  • വെള്ളം                                            4 സ്പൂൺ 
  • എണ്ണ                                                  2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് കാശ്മീരി മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് എണ്ണ നന്നായി ചൂടാക്കി ഒഴിക്കുക. ശേഷം നന്നായി യോജിപ്പിക്കുക. ശേഷം കുറച്ചു വെള്ളം കൂടെ ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളകുപൊടി ചമ്മന്തി റെഡിയായി.

വെറൈറ്റി പൊട്ടുകടല ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios