രുചികരമായ ഇഞ്ചി ചോറ് ഇങ്ങനെ തയ്യാറാക്കാം
ഉച്ചയ്ക്ക് ഒരു സ്പെഷ്യൽ ചോറ് ഉണ്ടാക്കിയാലോ..രുചികരമായ ഇഞ്ചി ചോറ് എളുപ്പം തയ്യാറാക്കാം.
ഇഞ്ചി ഉണ്ടെങ്കിൽ നമുക്ക് രുചികരമായ ഒരു ലഞ്ച് ബോക്സ് റെസിപ്പി തയ്യാറാക്കാം. വളരെ രുചികരമായ ഒന്നാണ് ഇഞ്ചി ചോറ്.
വേണ്ട ചേരുവകൾ...
സോനാ മസൂരി റൈസ്
അല്ലെങ്കിൽ ജീരാ റൈസ് രണ്ടര കപ്പ്
ഇഞ്ചി 200 ഗ്രാം
എണ്ണ രണ്ട് സ്പൂൺ
ജീരകം കാൽ സ്പൂൺ
പച്ചമുളക് 3 എണ്ണം
ക്യാരറ്റ് ഒരെണ്ണം
സവാള 1 എണ്ണം
ചുവന്നമുളക് 4 എണ്ണം
ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം വേവാൻ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം...
200 ഗ്രാം ഇഞ്ചിയിൽ, 100 ഗ്രാം ഇഞ്ചി ചെറുതായി അരിഞ്ഞത്, 100 ഗ്രാം ഇഞ്ചി മിക്സിയിൽ നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ, ജീരകം, പച്ചമുളക്, ചുവന്ന മുളക്, ക്യാരറ്റ് ചെറുതായി കട്ട് ചെയ്തത്,
സവാള ചെറുതായി കട്ട് ചെയ്ത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഒപ്പം തന്നെ ഉഴുന്നുപരിപ്പും, തുവരപ്പരിപ്പ്, ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
അതിലേക്ക് കട്ട് ചെയ്തു വച്ചിട്ടുള്ള ഇഞ്ചി കൂടി ചേർത്ത് കൊടുക്കുക എല്ലാം നന്നായി വഴറ്റിയശേഷം.
സോനാ മസൂരി റൈസ് അല്ലെങ്കിൽ ജീര റൈസ് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കാൻ വയ്ക്കുക.
ശേഷം ഇത് ചെയ്യാൻ ചട്ടിയിൽ വഴറ്റി വച്ചിരിക്കുന്ന ബാക്കിയുള്ള ചേരുവയ്‌ക്കൊപ്പം ചേർക്കുക.
അരച്ചു വച്ചിട്ടുണ്ട് ഇഞ്ചി പേസ്റ്റ് കൂടി ഇതിനൊപ്പം ചേർത്തു കൊടുക്കുക. കറിവേപ്പിലയും ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ടു സ്പൂൺ വെള്ളം ഒഴിച്ച് വീണ്ടും അടച്ചുവെച്ച് നന്നായി 10 മിനിറ്റ് വേവിച്ചെടുക്കാം. പച്ചമണം ഒക്കെ മാറി ഇഞ്ചി പൂർണമായും റൈസിൽ ചേർന്ന് കിട്ടുമ്പോൾ വിളമ്പാവുന്നതാണ്.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാംഗ്ലൂർ