ദോശമാവുണ്ടോ? ഈ ജിലേബി എളുപ്പം തയ്യാറാക്കാം

വളരെ ടേസ്റ്റിയും എളുപ്പവും തയ്യാറാക്കാവുന്ന ഒരു വ്യത്യസ്ത ജിലേബിയാണ് ഇത്..എങ്ങനെ ഈ ജിലേബി തയ്യാറാക്കുന്നതെന്ന് നോക്കാം...
 

how to make dosa mavu jilebi

ജിലേബി ഇഷ്ടപ്പെടാത്തവർ കുറവാണ്. ഒരു വ്യത്യസ്ത ജിലേബിയെ കുറിച്ചാണ് പറയാൻ പോകുന്നത്. ദോശ മാവ് കൊണ്ട് നിങ്ങൾ ജിലേബി തയ്യാറാക്കിയിട്ടുണ്ടോ...? വളരെ ടേസ്റ്റിയും എളുപ്പവും തയ്യാറാക്കാവുന്ന ഒരു വ്യത്യസ്ത ജിലേബിയാണ് ഇത്..എങ്ങനെ ഈ ജിലേബി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

അധികം വെള്ളം ചേർക്കാത്ത ദോശ/ ഇഡ്‌ലി മാവ്                           1 കപ്പ്‌
മൈദ                                                                                                              2 ടേബിൾ സ്പൂൺ
ചുവന്ന ഫുഡ്‌ കളർ                                                                                     1 ഡ്രോപ്പ്

പഞ്ചസാര                                                                                                        1.5 കപ്പ്‌
വെള്ളം                                                                                                             3/4 കപ്പ്‌ 
ഏലയ്ക്ക                                                                                                           2 എണ്ണം
എണ്ണ                                                                                                                    വറുക്കുവാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം പഞ്ചസാര വെള്ളവും ചേർത്ത് നൂൽ പരുവം ആകുന്ന വരെ തിളപ്പിക്കുക. പഞ്ചസാര തിളക്കാൻ തുടങ്ങുമ്പോൾ രണ്ട് ഏലയ്ക്ക കൂടി ഒന്ന് ചതച്ചിടുക. പഞ്ചസാര പാവ് നൂൽ പരുവം ആകുമ്പോൾ തീ കെടുത്തുക.

കട്ടിയുള്ള ദോശമാവിലേക്കു മൈദയും ചുവന്ന ഫുഡ്‌ കളറും കൂടി ചേർത്ത് നന്നായി കട്ടയില്ലാതെ മിക്സ്‌ ചെയ്തെടുക്കുക. ശേഷം ഒരു പൈപ്പിങ് ബാഗിലെക്കോ, കവറിലേക്കോ ഒഴിഞ്ഞ സോസിന്റെ ബോട്ടിലിലേക്കോ മാവ് ഒഴിക്കുക. പൈപ്പിങ് ബാഗിന്റെ അറ്റം ചെറുതായി മുറിച്ച് കൊടുക്കുക.

ശേഷം ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടാകാൻ തുടങ്ങുമ്പോൾ തന്നെ പൈപ്പിങ് ബാഗ് ഉപയോഗിച്ച് നിങ്ങൾക്കു ഇഷ്ടമുള്ള ഷേപ്പിൽ ജിലേബി ഉണ്ടാക്കുക. എണ്ണ അധികം ചൂടാവേണ്ടതില്ല. വറുത്തു വന്ന ജിലേബി ചെറിയ ചൂടുള്ള പഞ്ചസാര പാനിയിലേക്ക് ഇട്ടു കൊടുക്കുക.

അഞ്ച് മിനുട്ടിന് ശേഷം പഞ്ചസാര പാനിയിൽ നിന്നും ജിലേബി പുറത്തെടുത്തു വിളംബാം. നല്ല ക്രിസ്പിയും ജ്യൂസിയും ആയ നോർത്ത് ഇന്ത്യൻ ജിലേബി റെഡി...

തയ്യാറാക്കിയത്:
പ്രഭ

പനീർ കൊണ്ട് രുചികരമായ പാൻ കേക്ക്; റെസിപ്പി
 

Latest Videos
Follow Us:
Download App:
  • android
  • ios