ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെൽത്തി ഷേക്ക് തയ്യാറാക്കിയാലോ?

വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു രുചികരമായ ഷേക്കാണിത്. എങ്ങനെയാണ്  ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

how to make dates mango shake

ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയായൊരു ഷേക്ക് കഴിച്ചാലോ? മാമ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു രുചികരമായ ഷേക്കാണിത്. എങ്ങനെയാണ്  ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

മാമ്പഴം                  1 എണ്ണം (വലുത്)
ഈന്തപ്പഴം             10 എണ്ണം
ഓട്സ്                          4 ടേബിൾ സ്പൂൺ (വറുത്തെടുത്തത്)
പശുവിൻ പാൽ      2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം...

മാമ്പഴം, ഈന്തപ്പഴം, ഓട്സ് വറുത്തത്, പാൽ, ഐസ് ക്യൂബ്സ് (ആവശ്യമെങ്കിൽ) എന്നിവ മിക്സിയിൽ അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാർ..

 

Latest Videos
Follow Us:
Download App:
  • android
  • ios