സംഭാരം ഇങ്ങനെ തയ്യാറാക്കി നോക്കൂ
കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരം സഹായിക്കുമെന്ന് പറയപ്പെടുന്നു. സംഭാരം ഇങ്ങനെ തയ്യാറാക്കി നോക്കിയാലോ...
വേനൽകാലത്ത് കുടിക്കാൻ മികച്ചൊരു പാനീയം ഏതാണെന്ന് ചോദിച്ചാൽ സംഭാരം ആണെന്ന് തന്നെ പറയാം. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരം സഹായിക്കുമെന്ന് പറയപ്പെടുന്നു. സംഭാരം ഇങ്ങനെ തയ്യാറാക്കി നോക്കിയാലോ...
വേണ്ട ചേരുവകൾ...
തൈര് ഒരു ചെറിയ കപ്പ്
കാന്താരി മുളക് 10 എണ്ണം
ചുവന്നുള്ളി 5 എണ്ണം
ഇഞ്ചി ഒരു കഷ്ണം
കറിവേപ്പില 2 ടീസ്പൂൺ
വെള്ളം 200 മില്ലിലിറ്റർ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം തൈര്, കറിവേപ്പില, കാന്താരി, ചുവന്നുള്ളി, ഇഞ്ചി, ഉപ്പ് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം വെള്ളവും ചേർത്ത് കറക്കി എടുക്കുക. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.
വണ്ണം കുറയ്ക്കാൻ ഈ 7 ഭക്ഷണങ്ങൾ സഹായിക്കും